അമേരിക്കന്‍ എംബസി ഉദ്ഘാടനം: ബഹിഷ്‌കരിച്ചത് 54 രാജ്യങ്ങള്‍

May 15 - 2018

ജറൂസലേം: തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റിയ യു.എസ് എംബസിയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചത് 54 രാജ്യങ്ങള്‍. 86 രാജ്യങ്ങള്‍ക്കായിരുന്നു എംബസി ഉദ്ഘാടനത്തിന് ക്ഷണമുണ്ടായിരുന്നത്. ഇസ്രായേല്‍ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് എംബസിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഭൂരിപക്ഷം അംഗങ്ങളും ചടങ്ങില്‍ നിന്നും വിട്ടുനിന്നു.

റഷ്യ,ഈജിപ്ത്,ഇന്ത്യ,ജപ്പാന്‍,മെക്‌സിക്കോ എന്നീ രാജ്യങ്ങളും ചടങ്ങില്‍ നിന്നും വിട്ടുനിന്നു. വിവിധ രാജ്യങ്ങളിലെ 32 അംബാസിഡര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തതായി ഇസ്രായേലിലെ ഹാരെറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്നും നാലു രാജ്യങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഓസ്ട്രിയ,ഹംഗറി,റൊമാനിയ,ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളാണവ. ഇതു കൂടാതെ അല്‍ബാനിയ,മെക്കഡോണിയ,സെര്‍ബിയ,യുക്രൈന്‍,ജോര്‍ജിയ എന്നീ രാജ്യങ്ങളും ചടങ്ങില്‍ പങ്കെടുത്തു. 12 ആഫ്രിക്കന്‍ രാജ്യങ്ങളിലെ അംബാസിഡര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

ഫലസ്തീനിലും ജറൂസലേമിലെ വിവിധ ഭാഗങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ജറൂസലേമില്‍ എംബസി ഉദ്ഘാടനം നടന്നത്. പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2700ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News