അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍

Aug 16 - 2013
Quick Info

ജനനം : 1905 ഫെബ്രുവരി
മരണം : 1973 ജനുവരി 19

Best Known for

മുസ്‌ലീം ലീഗ് നേതാവ്

മുസ്‌ലീം ലീഗ് നേതാവും കേരളത്തിലെ ഐക്യമുന്നണി സംവിധാനത്തിന്റെ ശില്‍പികളിലൊരാളുമായിരുന്നു അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. യമനില്‍ നിന്ന് കേരളത്തിലെത്തിയ വര്‍ത്തകരായ സയ്യിദ് കുടുബത്തിലെ പതിനാലാം തലമുറയുടെ തലവനായ അദ്ദേഹം 1905 ഫെബ്രുവരിയില്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പുതിയ മാളിയേക്കല്‍ തറവാട്ടില്‍ വലിയ ബംഗ്ലാവില്‍ ജനിച്ചു. പിതാവ് സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഖഫി തങ്ങള്‍. മാതാവ് ഫാത്വിമ എന്ന മുല്ല ബീവി. ഓത്തുപള്ളിയിലേയും വെളിയന്‍ങ്കോട് ജുമഅത്ത് പളളിയിലേയും മത പഠനം കഴിഞ്ഞ് പത്തൊപതാം വയസ്സില്‍ വ്യാപാരത്തിലേര്‍പെട്ടു. 1949-50 കാലഘട്ടത്തില്‍ ബര്‍മയിലെ റംഗൂണ്‍ മുഗള്‍ സ്ട്രീറ്റില്‍ 'ബാഖഫി ആന്റ് കമ്പനി' എന്ന വ്യാപാര സ്ഥാപനത്തിന് രൂപം കൊടുത്തു. റംഗൂണിലെ വന്‍കിട കയറ്റുമതിസ്ഥാപനങ്ങളില്‍ ഒന്നായിരുന്നു അത്.

30 ാംമത്തെ വയസ്സില്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നു. 1936 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഖാന്‍ ബഹദൂര്‍ ആറ്റകോയ തങ്ങള്‍ക്കുവേണ്ടി പ്രചരണത്തിനിറങ്ങി. 1938 ല്‍ ബാഖഫി തങ്ങള്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലീം ലീഗില്‍ ചേര്‍ന്നു. അബ്ദുസത്താര്‍ സേട്ട് പ്രസിഡന്റായിരുന്ന മലബാര്‍ മുസ്‌ലീം ലീഗിന്റെ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സംസ്ഥാന മുസ്‌ലീം ലീഗ് പ്രസിഡന്റായി. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മരിച്ചതിനെതുടര്‍ന്ന് ഐ.യു.എം.എല്‍ അഖിലേന്ത്യാ പ്രസിഡന്റുമായി. ആദ്യമായി മുസ്‌ലീം ലീഗിന് കേരളത്തില്‍ ഭരണപങ്കാളിത്തം നേടിക്കൊടുത്ത 1967 ലെ കമ്യൂണിസ്റ്റ് സഖ്യത്തിന്റെ മുഖ്യ ശില്‍പികളില്‍ലൊരാള്‍ ബാഖഫി തങ്ങളായിരുന്നു. 23 തവണ ഹജ്ജുകര്‍മം നിര്‍വഹിച്ച അദ്ദേഹം അവസാന ഹജ്ജു വേളയില്‍ 1973 ജനുവരി 19 ന് വെളളിയാഴ്ച്ച മക്കയില്‍ മരിച്ചു. അവിടെ തന്നെ ഖബറടക്കി. പലപ്പോഴായി അഞ്ച് വിവാഹം കഴിച്ച അദ്ദേഹത്തിന് 13 ആണ്‍മക്കളും 7 പെണ്‍മക്കളുമുണ്ട്.