മുഹമ്മദ് ബദീഅ്

Aug 20 - 2013
Quick Info

ജനനം : 1943 ഓഗസ്റ്റ് 7

Best Known for

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അദ്ധ്യക്ഷന്‍.

ഈജിപ്തിലെ വ്യാവസായിക നഗരമായ മഹല്ലാ അല്‍ഖുബ്‌റയില്‍ 1943 ഓഗസറ്റ് 7ന്‌ ജനിച്ചു. 1965ല്‍ വെറ്റിനറി മെഡിസിനില്‍ ബിരുദ്ധം നേടി. ഇതേ വര്‍ഷം തന്നെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ബന്ധപ്പെട്ടതിന് ഇഖ്‌വാന്‍ നേതാവ് സെയ്യിദ് ഖുതുബിനൊപ്പം ആദ്യമായി അറസറ്റുചെയ്യപ്പെട്ടു. സൈനിക കോടതി അദ്ദേഹത്തെ പതിനഞ്ചു വര്‍ഷത്തേക്ക് തടവിനു വിധിച്ചു. 9 വര്‍ഷത്തോളം ജയില്‍ വാസമനുഭവിച്ച അദ്ദേഹത്തെ 1974ല്‍ അന്‍വര്‍ സാദത്തിന്റെ ഭരണകാലത്ത് മറ്റു ബ്രദര്‍ഹുഡ് നേതാക്കന്‍മാരോടൊപ്പം വിട്ടയച്ചു. വീണ്ടും പഠനം തുടര്‍ന്ന അദ്ദേഹം പഠനത്തോടൊപ്പം വിവിധ ഈജിപ്ഷ്യന്‍ യൂനിവേഴ്‌സിറ്റികളില്‍ അധ്യാപന ജീവിതവും ആരഭിച്ചു.

1986 മുതല്‍ 1990വരെ ബ്രദര്‍ഹുഡിന്റെ അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസില്‍ അംഗമായി. 1998ല്‍ മക്തബുല്‍ ഇര്‍ഷാദിലേക്ക് (Guidance Office) തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ ബറാഇ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ മുര്‍ശിദുല്‍ ആം(Supreme Guide) അയി തെരഞ്ഞെടുക്കപ്പെട്ടു. ജനാതിപത്യത്തിലൂടെ അധികാരത്തിലേറിയ മുഹമ്മദ് മുര്‍സി സര്‍ക്കാറിനെ അട്ടിമറിച്ച പട്ടാള ഭരണകൂടത്തിനെതിരില്‍ സമാധാന സമരത്തിനുനേതൃത്വം കൊടുത്ത അദ്ദേഹത്തെ 2013 ജൂലൈ പത്തിന് സൈന്യം അറസ്റ്റ് ചെയ്തു. മൂന്ന് പെണ്‍കുട്ടികളും ഒരു മകനും അടങ്ങിയതാണ് കുടുബം. അദ്ദേഹത്തിന്റെ മകന്‍ അമ്മാര്‍ റാബിയ്യ അദവിയ്യ സമരക്കാര്‍ക്കു നേരെ പട്ടാളം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.