ഡോ. ഹുസൈന്‍ രണ്ടത്താണി

Aug 20 - 2013
Quick Info

ജനനം : 1958 ഫെബ്രവരി 1 മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍,

Best Known for

ചരിത്ര ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ്, കോളേജ് അധ്യാപന്‍.

ചരിത്ര ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ്, കോളേജ് അധ്യാപനുമായ ഹുസൈന്‍ മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ ജനിച്ചു. മറാക്കര വി.വി.എം. ഹൈസ്‌കൂള്‍, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, കോഴിക്കോട് സര്‍വ്വകലാശാല എിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. ചരിത്രവിഷയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. പശ്ചിമേഷ്യന്‍ പഠനത്തില്‍ ഡിപ്ലോമ. അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ സര്‍ട്ടിഫിക്കറ്റ്‌. മധ്യകാല ഇന്ത്യ, ആധുനിക ഇന്ത്യ, ഇസ്‌ലാമിക ചരിത്രം എന്നീ വിഷയങ്ങളില്‍ വൈദഗ്ദ്ധ്യം നേടി. പത്തിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അദ്ദേഹം. മാപ്പിളമാരെ കുറിച്ച പഠനത്തിന് സി.കെ കരീം മെമ്മോറിയല്‍ അവാര്‍ഡിന് അര്‍ഹനായി. ആനുകാലികങ്ങളില്‍ എഴുതിക്കൊണ്ടിരിക്കുന്നു. മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജ് ഹിസ്റ്ററി ബിരുദാനന്തര ബിരുദ അധ്യാപകനായിരുന്നു.

2009ല്‍ നടന്ന ലോക്‌സഭാ പൊതു തിരഞ്ഞെടുപ്പില്‍ പൊന്നാനി നിയോജക മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. വളാഞ്ചേരി എം. ഇ. എസ് കോളേജിന്റെ നിലവിലെ മേധാവിയായ ഇദ്ദേഹം ഇസ്‌ലാമിക ഗവേഷണ വികസന സമിതി അദ്ധ്യക്ഷനായും പ്രവര്‍ത്തിക്കുന്നു. സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കുതിനെക്കുറിച്ച് പഠിക്കാന്‍ കേരള സംസ്ഥാനസര്‍ക്കാര്‍ നിയമിച്ച 11 അംഗസമിതിയില്‍ അംഗമായിരുന്നു ഇദ്ദേഹം.