യിവോണ്‍ റിഡ്‌ലി

Aug 23 - 2013
Quick Info

ജനനം : 1959 ഏപ്രില്‍ 23
പാര്‍ട്ടി : റെസ്‌പെക്ട് പാര്‍ട്ടി
ഇസ്‌ലാമാശ്ലേഷണം : 2003
രാജ്യം : ബ്രിട്ടന്‍
വെബ്‌സൈറ്റ് : www.yvonneridley.org

Best Known for

ലോക പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും ജേണലിസ്റ്റും ഇസ്‌ലാമിക പ്രബോധകയും. 2001 ല്‍ താലിബാന്‍ ബന്ധിയാക്കിയതിലൂടെ ലോകശ്രദ്ധ നേടുകയും പിന്നീട് ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു.

1959 ഏപ്രില്‍ 23 ന് ഇംഗ്ലണ്ടിലെ സ്റ്റാന്‍ലിയില്‍ ജനിച്ചു. ബാല്യത്തില്‍ തന്നെ പത്രപ്രവര്‍ത്തന മേഖലയില്‍ തല്‍പരയായിരുന്നു റിഡ്‌ലി. 14 ാം വയസ്സില്‍ തന്നെ ഈവനിങ് ക്രോണിക്കിളില്‍ എഴുതിയിരുന്നു. പതിനാറാമത് വയസ്സില്‍ തന്നെ യു.കെ.യിലെ എല്ലാ പത്രങ്ങളിലും എഴുതിത്തുടങ്ങിയിരുന്നു. ലണ്ടന്‍ കോളേജ് ഓഫ് പ്രിന്റിങില്‍ ജേണലിസം കോഴ്‌സ് പഠിച്ചു. The Sunday Times, The Independent on Sunday, The Observer, The Mirror , News Of The World മുതലായ പത്രങ്ങളില്‍ എഴുതി. യിവോണ്‍ റിഡ്‌ലി രണ്ട് തവണ വിവാഹിതയായിട്ടുണ്ട്. Palestine Liberation Organization ഓഫീസറായ Daoud Zaarouv ആദ്യ ഭര്‍ത്താവ്. 1992 ല്‍ ഇവര്‍ക്ക് പിറന്ന മകളാണ് ഡെയ്‌സി.

Wales on Sunday യില്‍ ഡെപ്യൂട്ടി എഡിറ്ററായും സണ്‍ഡേ എക്‌സ്പ്രസില്‍ യുദ്ധ റിപ്പോര്‍ട്ടിങ്ങിനായി സപ്തംബര്‍ 11 ശേഷം അഫ്ഗാനിസ്ഥാനിലേക്ക് നിയോഗിക്കുകുയും ചെയ്തു. ബിബിസി ടിവി, ബിബിസി റേഡിയോ, സി.എന്‍.എന്‍, ഐ.ടി.എന്‍, Carlton TV എന്നീ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഗസ്സ, വെസ്റ്റ് ബാങ്ക് എന്നീ ദുരന്തഭൂമികളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. National Union of Journalists ലും International Federation of Journalists ലും യു.കെ.യിലെ Society of Authors ലും അംഗമാണ്.

സയണിസത്തിനും പാശ്ചാത്യ മാധ്യമങ്ങളുടെ ദുശ്പ്രചരണത്തിനുമെതിരെ യിവോണ്‍ റിഡ്‌ലിയുടെ പോരാട്ടം ശക്തമാണ്. ഇപ്പോള്‍ ഇറാനിലെ ഇംഗ്ലീഷ് ചാനലായ പ്രസ്സ് ടി.വി.യില്‍ ജോലിചെയ്യുകയാണിവര്‍. കേരളത്തിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രാദേശിക പത്രറിപ്പോര്‍ട്ടറായാണ് യിവോണ്‍ റിഡ്‌ലിയുടെ തുടക്കം. പിന്നീട് ദ ഒബ്‌സര്‍വര്‍, ഡെയ്‌ലി മിറര്‍, ദ സണ്‍ഡേ ടൈംസ് എന്നീ പത്രങ്ങളില്‍ പത്തുവര്‍ഷത്തോളം ജോലി ചെയ്തു. അഫ്ഗാനിസ്ഥാന്‍ , ഇറാഖ്, പലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്ന് ബി.ബി.സി, സി.എന്‍.എന്‍ എന്നിവക്ക് വേണ്ടി അവര്‍ ബ്രോഡ്കാസ്റ്ററായും അവതാരകയായും ജോലി ചെയ്തു. തന്റെ ഒഴിവ് സമയങ്ങളില്‍ ബ്രിട്ടന്റെയും ലോകത്തിന്റെ തയെും വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. കൂടാതെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലും അശരണരെ ഉദാരമായി സഹായിക്കുതിലും താത്പര്യമെടുക്കുന്നു.

ബ്രിട്ടണിലെ സണ്‍ഡേ എക്‌സ്പ്രസിന്' വേണ്ടി ജോലി ചെയ്യുന്ന സമയത്ത് അഫ്ഗാനിസ്ഥാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുതിന് വേണ്ടി വീസക്ക് പലപ്രാവശ്യം അപേക്ഷിച്ചെങ്കിലും വീസ നിശേധിച്ചതിനാല്‍ ബി.ബി.സിയുടെ റിപ്പോര്‍ട്ടര്‍ ജോസിംസ ബുര്‍ഖ ധരിച്ച് ഒളിച്ചുകടന്ന രീതി പിന്തുടര്‍ന്നുകൊണ്ടാണ്‌ യിവോണ്‍ റിഡ്‌ലിയും അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നത്. പക്ഷേ പാസ്‌പോര്‍ട്ടും വീസയും ഇല്ലാത്തതിനാല്‍ 2001 സെപ്തംബര്‍ 28 ന് പിടിക്കപ്പെട്ട ഇവര്‍ പതിനൊന്ന് ദിവസം താലിബാന്‍ പോരാളികളുടെ ബന്ധിയായി കഴിയേണ്ടിവന്നു. ലോകത്തെ ഭീകരതയുടെ പ്രതീകമായ താലിബാന്റെ തടവറയില്‍ കഴിയേണ്ടി വന്നിട്ടുപോലും തനിക്ക് മുസ്‌ലിംകളായ അവരില്‍ന്ന് അനുഭവിക്കാന്‍ കഴിഞ്ഞ മാന്യമായ പെരുമാറ്റം അവരെ ആകര്‍ഷിച്ചു. പിന്നീട് ഖുര്‍ആനും ഇസ്‌ലാമിക പ്രമാണങ്ങളും പഠിക്കാന്‍ സമയംകണ്ടു. ഖുര്‍ആന്‍ സ്ത്രീകളുടെ മാഗ്‌ന കാര്‍ട്ടയാണന്നും അവര്‍ അഭിപ്രായപ്പെട്ടു. 2003 ല്‍ അവര്‍ ഇസ്‌ലാം സ്വീകരിച്ചു. തന്റെ വിശ്വാസത്തിലേക്കുള്ള യാത്ര 2004 ലെ ബി.ബി.സിയുടെ റിലിജിയന്‍ സൈറ്റില്‍ അവര്‍ വിവരിക്കുന്നു.

ഇസ്‌ലാമാശ്ലേഷണത്തിന് ശേഷം ഖത്തറില്‍ അല്‍ ജസീറ ചാനലില്‍ മുതിര്‍ പത്ര പ്രവര്‍ത്തകയായി ജോലി ചെയ്തു. പിന്നീട് ഇറാനിലെ വാര്‍ത്താചാനലായ പ്രസ്സ് ടിവിയില്‍ പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഡെയ്‌ലി മുസ്‌ലിമില്‍ കോളമിസ്റ്റായിരുന്നു. 2008 ആഗസ്ത് ഒന്നു മുതല്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഫ്രീഗസ്സ മൂവ്‌മെന്റില്‍ അംഗമാണ്.

കൃതികള്‍: In the Hands of the Taliban: Her Extraordinary Story, Ticket to Paradise (Novel) (Dandelion Books, LLC 2003), ഡോക്യമെന്ററി: ഇന്‍ സേര്‍ച്ച് ഓഫ് പ്രിസണര്‍ 650