ഡോ. സഗ്‌ലൂല്‍ നജ്ജാര്‍

Aug 23 - 2013
Quick Info

മുഴുവന്‍ പേര് : ഡോ. സഗ്‌ലൂല്‍ റാഗിബ് മുഹമ്മദ് നജ്ജാര്‍
ജനനം : 1933 നവംബര്‍ 17
ഗവേഷക മേഖല : ഖുര്‍ആന്‍ ആന്റ് സയന്‍സ്

Best Known for

പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഖുര്‍ആന്‍ ശാസ്ത്ര ഗവേഷകനും ഗ്രന്ഥകാരനുമാണ് ഡോ. സഗ്‌ലൂല്‍ റാഗിബ് മുഹമ്മദ് നജ്ജാര്‍.

1933 നവംബര്‍ 17 ന് ഈജിപ്തിലെ ബസ്‌യൂണില്‍ ജനിച്ചു. 1955 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദപഠനം പൂര്‍ത്തീയാക്കി. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷകളില്‍ അവഗാഹമുള്ള അദ്ദേഹം ഈജിപ്തിലെ പ്രമുഖ ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍ കൂടിയാണ്. 1963 ല്‍ ബ്രിട്ടനിലെ വേല്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഭൗമ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ഖുര്‍ആനിലെ ശാസ്ത്രീയ സൂചനകളെ കുറിച്ച് പഠിക്കുന്ന സമിതിയുടെയും ഈജിപ്തിലെ ഇസ്‌ലാമിക വകുപ്പിന്റെ ഉതാധികാര സമിതിയുടെയും അദ്ധ്യക്ഷനുമാണ് നജ്ജാര്‍. അദ്ദേഹം അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായി 150 ല്‍ പരം ശാസ്ത്രീയ പഠനങ്ങളും നാല്‍പത്തിയഞ്ചോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അവയിലധികവും ഖുര്‍ആന്റെ അമാനുഷികതയുമായി ബന്ധപ്പെട്ടവയാണ്.