യൂസുഫ് എസ്റ്റസ്

Aug 23 - 2013
Quick Info

ജനനം : 1944
വെബ്‌സൈറ്റ് : yusufestes.com

Best Known for

അമേരിക്കയിലെ ഇസ്‌ലാമിക പ്രബോധനും ഗവേഷകനുമാണ് യൂസുഫ് എസ്റ്റസ്. 1991 ല്‍ ക്രൈസ്തവതയില്‍ നിന്നും ഇസ്‌ലാമിലേക്കെത്തിയ എസ്റ്റസ് ഐക്യരാഷ്ട്രസഭയുടെ ലോക സമാധാന സമ്മേളനത്തില്‍ മത നേതാക്കളുടെ പ്രതിനിധിയാണ്.

അമേരിക്കയിലെ ഓഫിയോവില്‍ ആഗ്ലോ സാക്‌സ പ്രൊട്ടസ്റ്റന്റ് കുടുംബത്തിലാണ് ജനിച്ചത്. 1962 മുതല്‍ 1990 വരെ സംഗീതവും വിനോദപരിപാടികളുമായിരുന്നു തൊഴില്‍. ചാനലുകളില്‍ ലൈവ് എന്റര്‍ടൈന്‍മെന്റ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്ന എസ്റ്റസിന് അനേകം സംഗീതോപകരണങ്ങള്‍ വശമുണ്ടായിരുന്നു. എസ്റ്റസ് മ്യൂസിക് ജാംബൂരി എന്ന പേരില്‍ ഫ്‌ളോറിഡയില്‍ ഒരു സ്ഥാപനവുമുണ്ടായിരുന്നു.

1991 ല്‍ മുഹമ്മദ് എന്ന് പേരുള്ള ഒരു ഈജിപ്ത്യനെ കണ്ടുമുട്ടിയതിന് ശേഷമാണ് ഇസ്‌ലാമാശ്ലേഷിക്കുന്നത്. ഇസ്‌ലാമാശ്ലേഷണത്തോടെ ഇസ്‌ലാമിക പ്രബോധകരംഗത്ത് സജീവമായി. ഡാര്‍വിനിസത്തിനെ നിശിദമായി ഖണ്ഡിക്കുന്ന എസ്റ്റസ് സൃഷ്ടിപ്പിന്റെ ദൈവിക ദൃഷ്ടാന്തങ്ങളെ ഊന്നിപ്പറയുന്നു.

ഇസ്‌ലാമാസ്ലേഷണാനന്തരം ഈജിപ്തിലെത്തി അറബിഭാഷയും ഖുര്‍ആനും പഠിച്ചു. തുടര്‍ന്ന് മൊറോക്കോയിലും തുര്‍ക്കിയിലും പോയി പഠിച്ചു. പീസ് ടി.വി, ഹുദ ടി.വി, വാച്ച് ഇസ്‌ലാം, ഗൈഡ് യു.എസ് ടി.വി എന്നീ ചാനലുകളില്‍ 2004 മുതല്‍ പ്രത്യക്ഷപ്പെടാറുണ്ട്.