ബെഞ്ചമിന്‍ കെല്‍ദാനി

Aug 24 - 2013
Quick Info

ജനനം : 1867
ഇസ്‌ലാമാശ്ലേഷണം : 1904
യഥാര്‍ഥ നാമം : അബ്ദുല്‍ അഹദ് ദാവൂദ്

Best Known for

ഇസ്‌ലാമശ്ലേഷിച്ച ക്രൈസ്തവ മത പണ്ഡിതന്‍. മതതാരതമ്യ പഠനത്തില്‍ പ്രത്യേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

1867ല്‍ പേര്‍ഷ്യയിലെ ഊര്‍മിയ എന്ന സ്ഥലത്ത് ജനിച്ചു. ഊര്‍മിയയിലെ അസ്സീറിയന്‍ ക്രൈസ്തവരിലേക്കുള്ള കാന്റര്‍ബറനി ആര്‍ച്ച് ബിഷപ്പിന്റെ മിഷനറി സംഘത്തില്‍ അംഗമായി. 1892ല്‍ റോമിലെത്തി, ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ പഠനം പൂര്‍ത്തിയാക്കിയശേഷം കത്തോലിക്കാ പുരോഹിതനായി വാഴിക്കപ്പെട്ടു. 1895ല്‍ ഊര്‍മിയയിലെ ലാസറിസ്റ്റ് മിഷനില്‍ ചേര്‍ന്നു. 1897ല്‍ ഫ്രാന്‍സില്‍ ചേര്‍ന്ന യുക്കറിസ്റ്റ് കോണ്‍ഗ്രസില്‍ പൗരസ്ത്യസഭകളുടെ പ്രതിനിധിയായി പങ്കെടുത്തു.

1900-ല്‍ ബൈബിള്‍ ഗ്രന്ഥങ്ങള്‍ അവയുടെ മൂലഭാഷകളില്‍ വായിച്ച അദ്ദേഹം മാനസാന്തരത്തിന് വിധേയനായി പുരോഹിത സ്ഥാനം രാജിവച്ചു. 1903-ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച് അവിടത്തെ യൂണിറ്റേറിയന്‍ സമൂഹത്തില്‍ അംഗമായി. 1904-ല്‍ ബ്രിട്ടീഷ് യൂണിറ്റേറിയന്‍ അസോസിയേഷന്‍ അദ്ദേഹത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടിലേക്കയച്ചു. യാത്രാമധ്യേ കോസ്റ്റാന്റിനോപ്പിളില്‍ എത്തി ഇസ്‌ലാമിക പണ്ഡിതന്മാരുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തുകയും ഒടുവില്‍ ഇസ്‌ലാം ആശ്ലേഷിച്ച് അബ്ദുല്‍ അഹദ് ദാവൂദ് എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു.

മുഹമ്മദ് നബി ബൈബിളില്‍ എന്ന പ്രസിദ്ധമായ കൃതി മലയാളത്തില്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.