ഡോ. ബിലാല്‍ ഫിലിപ്‌സ്

Aug 24 - 2013
Quick Info

മുഴുവന്‍ പേര് : അബൂ അമീനാ ബിലാല്‍ ഫിലിപ്‌സ്
ആദ്യനാമം : Dennis Bradley Philips
ജനനം : 1946 ജനുവരി 6, ജമൈക്ക
ഇസ്‌ലാമാശ്ലേഷണം : 1972
വെബ്‌സൈറ്റ് : www.bilalphilips.com

Best Known for

ആധുനിക കാലത്തെ ഇസ്‌ലമിക ഗവേഷകനും വാഗ്മിയും അധ്യാപകനും ഗ്രന്ഥകര്‍ത്താവുമാണ് ഡോ. ബിലാല്‍ ഫിലിപ്‌സ്. ഇപ്പോള്‍ ഖത്തര്‍ കേന്ദ്രീകരിച്ച് പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു.

1946 ജനുവരി 6 ന് ജമൈക്കയില്‍ ജനിച്ചു. കാനഡയില്‍ വളരുകയും 1972 ല്‍ ഇസ്ലാമാശ്ലേഷിക്കുകയും ചെയ്തു. മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും റിയാദിലെ കിംങ് സഊദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടി. 1990 ല്‍ വേല്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക് തിയോളജിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. ക്രൈസ്തവകുടുംബത്തില്‍ ജനിച്ച് ബിലാലിന്റെ മാതാപിതാക്കള്‍ അധ്യാപകരും പ്രപിതാവ് ബൈബിള്‍ പണ്ഡിതനുമായിരുന്നു.

1994 ല്‍ ദുബായില്‍ ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിക്കുകയും ഇപ്പോള്‍ അത് ഡിസ്‌കവര്‍ ഇസ്‌ലാം എന്ന പേരിലറിയപ്പെടുകയും ചെയ്യുന്നു. സ്ഥാപനത്തിന്റെ മേല്‍ നോട്ടം വഹിക്കുതും അദ്ദേഹമാണ്.

2001 ല്‍ യു.എ.ഇ കേന്ദ്രീകരിച്ച് ഇസ്‌ലാമിക് ഓലൈന്‍ യൂണിവേഴ്‌സിറ്റിയും (http://islamiconlineuniversity.com/) സ്ഥാപിച്ചു. ഇസ്‌ലാമിക വിഷയങ്ങളില്‍ പഠിക്കുവാനുള്ള അവസരം നല്‍കുതോടൊപ്പം ബിരുദവും ബിരുദാനന്തരബിരുദവും കോഴ്‌സിനു കീഴില്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ഹൃസ്വകാല കോഴ്‌സ് മുതല്‍ നാല് വര്‍ഷത്തെ ഇസ്‌ലാമിക് സ്റ്റഡീസിലുള്ള ബി.എ. ഡിഗ്രിയും ഓഫര്‍ ചെയ്യുന്നു. കോഴ്‌സുകള്‍ സൗജന്യമായാണ് നല്‍കിക്കൊണ്ടിരിക്കുത്.