ശൈഖ് ഇബ്‌നുബാസ്

Aug 24 - 2013
Quick Info

മുഴുവന്‍ പേര് : Abdul Aziz bin Abdullah bin Baz
ജനനം : 1912 നവംബര്‍ 21
രാജ്യം : സുഊദി അറേബ്യ
മദ്ഹബ് : ഹമ്പലി
മരണം : 1999 മെയ് 13
വെബ്‌സൈറ്റ് : http://www.binbaz.co.uk/

Best Known for

ലോക പ്രശസ്തനായ ആധുനിക ഇസ്‌ലാമിക പണ്ഡിതന്‍. 1982-ല്‍ ഇസ്‌ലാമിക സേവനത്തിനുള്ള ഫൈസല്‍

1912 നവംബര്‍ 21 (1330 ദുല്‍ഹജ്ജ്)ന് രിയാദില്‍ ജനനം. 20-ാം വയസ്സില്‍ തന്നെ രോഗബാധ മൂലം കാഴ്ച നഷ്ടപ്പെട്ടു. ബാല്യത്തില്‍ വിശുദ്ധ ഖുര്‍ആനും ഹദീസ്‌കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും ഹൃദിസ്ഥമാക്കി. ഇസ്‌ലാമിക ശരീഅത്തിലും മറ്റ് നാനാ കര്‍മശാസ്ത്രമേഖലകളിലും അഗാധ ജ്ഞാനി. അധ്യാപകവൃത്തിയിലൂടെ ആയിരക്കണക്കിന് ശിഷ്യസമ്പത്തുള്ള ഇബ്‌നു ബാസ് 1960ല്‍ മദീനയിലെ വിശ്രുത ഇസ്‌ലാമിക സര്‍വകലാശാല നിലവില്‍ വന്നപ്പോള്‍ വൈസ് റെക്ടറും അധ്യാപകനുമായി നിയമിക്കപ്പെട്ടു. മക്ക കേന്ദ്രമായുള്ള ഫിഖ്ഹ് അക്കാദമി സാരഥി, മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ഉതാധികാര സമിതി അംഗം, വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത്‌സിന്റെ (വമി) ഉപദേശക സമിതി അംഗം, എന്നീ പദവികളും വഹിച്ചു. ഹമ്പലി കര്‍മശാസ്ത്ര സരണിയാണ് ശൈഖ് പിന്‍തുടര്‍ന്നിരുന്നത്. ഇസ്‌ലാമില്‍ സൂഫിസം ഇല്ലെന്നും സുഹ്ദ് മാത്രമേ ഉള്ളുവെന്നും ശൈഖ് സമര്‍ത്ഥിച്ചിരുന്നു. ഇസ്തിഗാസ ശിര്‍ക്കാണെന്നും തവസ്സുല്‍ ശിര്‍ക്കിലേക്കു നയിക്കുന്ന അനാചാരമാകയാല്‍ നിഷിദ്ധമാണെും അഭിപ്രായപ്പെട്ടു.

കൃതികള്‍: അല്‍ ഫവാഇദുല്‍ ജലിയ്യഃ ഫില്‍ മബാഹിഥില്‍ ഫറദിയ്യഃ, തൗദീഹുല്‍ മനാസിക്, അത്തഹ്ദീറു മിനല്‍ ബിദ്അ, രിസാലഃ ഫി സകാത്ത്, രിസാലഃ ഫി സ്സിയാം, അല്‍-അഖീദത്തുല്‍ മൂജസഃ വമാ യുദാ ദ്ദുഹാ, വുജൂബുല്‍ അമലി ബി സുതിര്‍റസൂലി വ കുഫ്‌റു മന്‍ അന്‍കറഹാ, അദ്ദഅ്‌വതു ഇലല്ലാഹി വ അഖ്‌ലാഖുദ്ദുആത്, വുജൂബു തഹ്കീമി ശര്‍ഇല്ലാഹി വ നബ്ദി മാ ഖാലഫഹു, ഹുകൂമുസ്സുഫൂരി വല്‍ ഹിജാബി വ നികാഹിശ്ശിഗാര്‍, നഖ്ദുല്‍ ഖൗമിയ്യതില്‍ അറബിയ്യ, അല്‍ ജവാബുല്‍ മുഹിദു ഫീ ഹുക്മിത്വസ്വീര്‍, അശ്ശൈഖു മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ്: ദഅ്‌വതുഹു വസീറതുഹു, ഥലാഥു റസാഇല്‍ ഫിസ്സ്വലാത്, ഹുക്മുല്‍ ഇസ്‌ലാമി ഫീമന്‍ ത്വഅ്‌നഫില്‍ ഖുര്‍ആനി ഔ ഫീ റസൂലില്ലാ, ഹാശിയ്യ മുഫീദ അലാ ഫത്ഹില്‍ ബാരി (കിതാബുല്‍ ഹജ്ജ്‌വരെ), രിസാലതുല്‍ അദില്ലതിഖ്‌ലിയ്യഃ വല്‍ ഹിസ്സിയ്യഃ അലാ ജറയാനിശ്ശംസി വസുകൂനില്‍ അര്‍ദി വ ഇംകാനിസ്സുഊദി ഇലല്‍ കവാകിബ് ഇഖാമതുല്‍ ബറാഹീനി അലാ ഹുക്മി മന്‍ ഇസ്തിഗാഥ ബി ഗൈരില്ലാഹി ഔ സ്വദ്ദഖല്‍ കഹനത വല്‍ അര്‍റാഫീന്‍, അല്‍ ജിഹാദു ഫീ സബീലില്ലാ, അദ്ദുറൂസുല്‍ മുഹിമ്മതു ലി ആമ്മതില്‍ ഉഘഃ, ഫതാവാ തതഅല്ലഖുബി അഹ്കാമില്‍ ഹജ്ജി വല്‍ ഉംറതി വസ്സിയാറഃ, വുജൂബു ലുസൂമിസ്സുതി വല്‍ ഹദ്‌റു മിനല്‍ ബിദ്അഃ.

1999 മെയ് 13 ന് 88 ാം വയസ്സില്‍ അന്തരിച്ചു.