ഷിറിന്‍ ഇബാദി

Aug 26 - 2013
Quick Info

ജനനം : 1947 ജൂണ്‍ 21
പൗരത്വം : ഇറാന്‍
താമസം : ലണ്ടന്‍

Best Known for

ഇറാനിലെ ഒരു മനുഷ്യാവകാശ വനിതാ വിമോചക പ്രവര്‍ത്തകയാണ് ഷിറിന്‍ ഇബാദി.2003ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയതോടെയാണ് ഇവര്‍ രാജ്യാന്തര തലത്തില്‍ പ്രശസ്തയാകുത്. നോബല്‍ സമ്മാനം നേടുന്ന ആദ്യ മുസ്‌ലിം വനിതയാണ് ഇബാദി.

1947 ജൂണ്‍ 21 ന് ഇറാനിലെ ഹമദാനില്‍ ജനിച്ചു. പിതാവ് മുഹമ്മദ് അല്‍ ഇബാദി. 1965 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെഹ്‌റാനിലെ നിയമ വിഭാഗത്തില്‍ പ്രവേശിച്ചു. 1969 ല്‍ ബിരുദം കരസ്ഥമാക്കി. 1971 ല്‍ നിയമവിഭാഗത്തില്‍ ബിരുദാനന്തര ബിരുദം ലഭിച്ചു. 1975 ല്‍ ഇറാനിലെ ടെഹ്‌റാന്‍ സിറ്റി കോര്‍'ട്ടിലെ ആദ്യ വനിതാ പ്രസിഡന്റായി നിയമിതയായി. ഇറാനിലെ ആദ്യ വനിതാ ജഡ്ജിയും അവരായിരുന്നു.

അഭിഭാഷക, ജഡ്ജി, അദ്ധ്യാപിക തുടങ്ങിയ നിലകളില്‍ തിളങ്ങിയ ഇബാദി നോബല്‍ സമ്മാനം നേടിയ ആദ്യ ഇറാന്‍കാരിയാണ്. അസോസിയേഷന്‍ ഫോര്‍ സപ്പോര്‍'ട്ട് ഓഫ് ചില്‍ഡ്രന്‍സ് റൈറ്റ്‌സ് ഇന്‍ ഇറാന്‍ എന്ന സംഘടനയുടെ സ്ഥാപക കൂടിയാണവര്‍. ഷിറിന്റെ നിലപാടുകള്‍ പലപ്പോഴും പരിഷ്‌കരണവാദികളോടൊപ്പം ആണെന്നത് ഭരണകൂടത്തിനു രുചിക്കുന്നതല്ല. ഷിറിന് യാഥാസ്ഥിതികരുടെ എതിര്‍പ്പുകള്‍ പലപ്പോഴും നേരിടേണ്ടി വന്നി'ട്ടുണ്ട്. ഷിറിന്റെ സന്നദ്ധ സംഘടനയെ ഒരിക്കല്‍ ഇറാനില്‍ നിരോധിച്ചി'ട്ടുണ്ട്.