ശഹീദ് സയ്യിദ് ഖുതുബ്

Aug 27 - 2013
Quick Info

ജനനം: 1906 ഒക്‌ടോബര്‍ 9, അസ്‌യൂത്ത്
രാജ്യം: ഈജിപ്ത്
സംഘടന: ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍
രക്തസാക്ഷ്യം: 1966 ആഗസ്ത് 29

Best Known for

ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോദ്ധാന നായകന്‍. ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന സംഘടനയുടെ താത്വികാചാര്യന്‍. രാഷ്ട്രീയനേതാവ്, സാഹിത്യകാരന്‍, ഖുര്‍ആന്‍ വ്യാഖ്യാതാവ്, വിമര്‍ശകന്‍, വിപ്ലവകാരി.

ഈജിപ്തിലെ അസ്‌യൂത്ത് പ്രവിശ്യയിലെ ഖാഹാ പട്ടണത്തിനു സമീപം മുശാ എന്ന ഗ്രാമത്തിലെ പണ്ഢിത കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പ്രദേശത്തെ സര്‍വാദരീണയനായ പണ്ഢിതന്‍ ഹാജ് ഖുതുബിന്റേയും മാതാവിന്റേയും ശിക്ഷണത്തിലാണ് സയ്യിദും സഹോദരിമാരായ അമീനയും ഹമീദയും അനുജന്‍ മുഹമ്മദും വളര്‍ത്. പത്തു വയസ്സുള്ളപ്പോള്‍ത്തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. കൈറോയിലെ പഠനകാലത്തായിരുന്നു പിതാവിന്റെ അന്ത്യം. 1940-ല്‍ കൂടെയുണ്ടായിരുന്ന മാതാവും മരണപ്പെട്ടു. അതോടെ ഏകനായിത്തീര്‍ സയ്യിദ് ഒറ്റപ്പെടലിന്റെ വേദന മുഴുവന്‍ അക്ഷരങ്ങളിലേക്ക് പകര്‍ത്തി.

ഔദ്യോഗിക ജീവിതം
മൂശയിലെ വിദ്യാഭ്യാസത്തിനു ശേഷം ഖുതുബ് 1920ല്‍ കൈറോയിലേക്ക് പോയി. അവിടെ അമ്മാവന്‍ അഹ്മദ് ഹുസൈന്‍ ഉസ്മാന്റെ കൂടെ താമസിച്ചായിരുന്നു ഉപരിപഠനം. 1929ല്‍ ദാറുല്‍ ഉലൂം ടീച്ചേഴ്‌സ് കോളേജില്‍ ചേര്‍ന്നു. 1939-ല്‍ ബിരുദം നേടി അറബി അധ്യാപകനാവാനുള്ള യോഗ്യത നേടി. ജോലിയിലേക്കുള്ള നിയമനവും ഉടനെ കഴിഞ്ഞു. ആറു വര്‍ഷത്തിനു ശേഷം അധ്യാപക വൃത്തി അവസാനിപ്പിച്ച അദ്ദേഹം എഴുത്തിലേക്ക് തിരിഞ്ഞു. അന്ന് ഈജിപ്തില്‍ നിലവിലുണ്ടായിരു വിദ്യാഭ്യാസ ദര്‍ശനത്തോടും ഭാഷാ മാനവിക വിഷയങ്ങളുടെ അദ്ധ്യയനരീതിയോടുമുള്ള മൗലികമായ വിയോജിപ്പ് കൂടിയായിരുന്നു അദ്ദേഹത്തിന്റെ രാജിക്ക് പിന്നില്‍.

1948 നവംബറില്‍ കരിക്കുല പഠനത്തിനായി അദ്ദേഹം അമേരിക്കയിലേക്ക് പോയി. വാഷിംഗ്ടണിലും കാലിഫോര്‍ണിയയിലുമായി കഴിച്ചു കൂട്ടിയ അക്കാലത്ത് കലാസാഹിത്യമേഖല ഭൗതികവല്‍ക്കരണത്തിന് വിധേയമായെന്നും അതിന്റെ ആത്മീയാംശം ചോര്‍ന്നു പോയെന്നും അദ്ദേഹം കണ്ടെത്തി. അമേരിക്കന്‍ ജീവിതം മതിയാക്കി 1950-ല്‍ ഈജിപ്തിലേക്ക് മടങ്ങി. വീണ്ടും അധ്യാപകവൃത്തി നോക്കിയ ഖുതുബ് വിദ്യാഭ്യാസ ഇന്‍സ്‌പെക്റ്റര്‍ ആയി സ്ഥാനക്കയറ്റം നേടി. എന്നാല്‍ 1952-ല്‍ ജോലിയും സഹപ്രവര്‍ത്തകരുമായി മനഃപ്പൊരുത്തമില്ലാത്തതിനാല്‍ അദ്ദേഹം രാജി വെച്ചൊഴിയുകയായിരുന്നു.

ബ്രദര്‍ഹുഡില്‍
ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് ജീവിതം സമര്‍പ്പിച്ച അദ്ദേഹം സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അസമത്വങ്ങളുടെ കാരണങ്ങളും ഇസ്‌ലാമിക പരിഷ്‌കരണശ്രമങ്ങളുടെ അനിവാര്യതയും സംബന്ധിച്ച് ശക്തമായ നിരീക്ഷണങ്ങള്‍ നടത്തി. ഇഖ്‌വാന്‍ മുഖപത്രത്തിന്റെ ചീഫ് എഡിറ്ററായി ഇസ്‌ലാമിനെ സമ്പൂര്‍ണ്ണ ജീവിത പദ്ധതിയായി വിവരിക്കുന്ന ഒട്ടേറെ ലേഖനങ്ങളും ഗ്രന്ധങ്ങളുമെഴുതി.
1954-ല്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അദ്ദേഹത്തെ 15 വര്‍ഷത്തെ കഠിനതടവിനാണ് ശിക്ഷിച്ചത്. കൈറോയിലെ ജറാഹ് ജയിലില്‍ പത്തു വര്‍ഷം കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇറാഖ് പ്രസിഡന്റ് അബ്ദുസ്സലാം ആരിഫ് ഇടപെട്ട് മോചിപ്പിക്കുകയായിരുന്നു.
ഇസ്‌ലാമിസ്റ്റുകളുടെ കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ അറിയപ്പെടുന്ന വഴിയടയാളങ്ങളുടെ രചനയാണ് അദ്ദേഹത്തിനെതിരെ വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ചത്. മാപ്പെഴുതി നല്‍കാന്‍ ജമാല്‍ അബ്ദുന്നാസറിന്റെ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും ദൈവധിക്കാരികള്‍ക്ക് മുിമ്പില്‍ മാപ്പപേക്ഷിക്കില്ലെന്ന് അദ്ദേഹം വാശിപിടിച്ചിരുന്നു. 1966 ആഗസ്ത് 29-ന് ജമാല്‍ അബ്ദുാസറിന്റെ ഭരണകൂടം തൂക്കിലേറ്റി.
വധശിക്ഷ നടപ്പാക്കുതിന് തൊട്ടു മുമ്പ്, തൂക്കുകയറിന് മുന്നില്‍ വെച്ച്, തന്റെ നിലപാടുകളെ തള്ളിപ്പറയാന്‍ തയ്യാറായാല്‍ മാപ്പ് നല്‍കാമെന്ന് ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുകയുകയുണ്ടായി. എന്നാല്‍ സയ്യിദിന്റെ പ്രതികരണം 'ദൈവത്തിന്റെ ഏകത്വം പ്രഖ്യാപിക്കുന്ന എന്റെ ചൂണ്ടുവിരല്‍ ഭരണകൂട അതിക്രമത്തെ സാധൂകരിക്കുന്ന ഒരക്ഷരം പോലും എഴുതാന്‍ വിസമ്മതിക്കുന്നു' എന്നായിരുന്നു.
വിശുദ്ധ ഖുര്‍ആന് എഴുതിയ പ്രൗഡോജ്ജ്വല വ്യാഖ്യാനമായ ഫീ ദിലാലില്‍ ഖുര്‍ആന്‍ (ഖുര്‍ആന്റെ തണലില്‍) അടക്കം 24 കൃതികള്‍ അദ്ദേഹത്തിന്റെതായുണ്ട്. നോവലുകളും ചെറുകഥകളും സൗന്ദര്യശാസ്ത്ര സംബന്ധിയായ ലേഖനങ്ങളുമൊക്കെ സയ്യിദിന്റെ രചനകളിലുള്‍പ്പെടുന്നു. വഴിയടയാളങ്ങള്‍, ഇസ്‌ലാമിലെ സാമൂഹികനീതി, ഇസ്‌ലാമും ലോകസമാധാനവും, ഖുര്‍ആന്റെ തണലില്‍ തുടങ്ങിയവ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കൃതികളാണ്.