ഇ.കെ.എം പന്നൂര്

Jun 27 - 2012
Quick Info

മുഴുവന്‍ പേര് : ഇ. കെ മായിന്‍ പന്നൂര്
സ്ഥാനം : വിചിന്തനം വാരിക ചീഫ് എഡിറ്റര്‍

Best Known for

എഴുത്തുകാരനും ചിന്തകനുമായ ഇ. കെ. എം കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും വിചിന്തനം വാരികയുടെ ചീഫ് എഡിറ്ററുമാണ്.

എഴുത്തുകാരനും ചിന്തകനുമായ ഇ. കെ. എം. പന്നൂര് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത പന്നൂരിലാണ് ജനിച്ചത്. പൂര്‍ണമായ പേര് ഇ. കെ. മായിന്‍ പന്നൂര്. കൊടുവള്ളി ഹൈസ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കി. മീഞ്ചന്ത കോളേജില്‍ നിന്ന് ഹിന്ദി പ്രവീണ്‍, തിരുവന്തപുരം ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ഹിന്ദി ടീച്ചിംഗ് ഡിപ്ലോമ, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദം, പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം, കൊച്ചിന്‍ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജ്‌മെന്റില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമ എന്നിവ കരസ്ഥമാക്കി.

സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. 2002 മുതല്‍ വിചിന്തനം വാരികയുടെ ചീഫ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നു. കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥന പ്രവര്‍ത്തക സമിതിയംഗവും കെ എന്‍ എം വിദ്യാഭ്യാസ ബോര്‍ഡംഗവുമാണ്. എഴുത്തുകാരനും ചിന്തകനുമായ ഇ കെ എം പന്നൂര് 22-ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. സ്വര്‍ഗവും സ്വര്‍ഗപാതകളും, ദൈവം-ഖുര്‍ആനിലും പുരാണങ്ങളിലും, വിചാരണയുടെ മാനദണ്ഡങ്ങള്‍, സ്ത്രീ പള്ളിപ്രവേശം, ഖാദിയാനിസം എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. പൊന്നുമക്കളേ, അജ്മലും കുഞ്ഞുപെങ്ങളും, ഉമ്മാ.. ഞാന്‍ ജയിച്ചു എന്നീ ബാലസാഹിത്യങ്ങളും രചിച്ചിട്ടുണ്ട്. അരീക്കോടിനടുത്ത പത്തനാപുരത്താണ് ഇപ്പോള്‍ താമസം.