യാസര്‍ അറഫാത്ത്

Aug 26 - 2014
Quick Info

മുഴുവന്‍ പേര് : മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ റഊഫ് അറഫാത് അല്‍ഖുദ്‌വ അല്‍ഹുസൈനി
ജനനം : 24 ആഗസ്റ്റ് 1929, ഈജിപ്ത്
രാജ്യം : ഫലസ്തീന്‍
മരണം : 11 നവംബര്‍ 1929, പാരീസ്
ജീവിത പങ്കാളി : സുഹ അറഫാത്ത്
പ്രസിഡന്റ് പദവിയില്‍ : 1996-2004

Best Known for

ഫലസ്തീന്‍ നാഷണല്‍ അതോറിറ്റിയുടെ പ്രഥമ പ്രസിഡന്റും പി.എല്‍.ഒ വിന്റെ ചെയര്‍മാനും പ്രശസ്തനായ ഒരു അറബ് നേതാവുമായിരുന്നു യാസര്‍ അറഫാത്ത്.

അറഫാത്ത് ഈജിപ്തിലെ കൈറോവില്‍ ഫലസ്തീനിയന്‍ ദമ്പതികളുടെ അഞ്ചാമത്തെ സന്താനവും രണ്ടാമത്തെ മകനുമായി 1944ല്‍ ജനിച്ചു. പിതാവ് അബ്ദുര്‍റഊഫ് അല്‍ഖുദ്‌വ അല്‍ഹുസൈനി ഫലസ്തീനിലെ ഗസ്സ സ്വദേശിയാണ്. മാതാവ് സൗഹ അബുല്‍ സഊദ് ജറുസലേംകാരിയാണ്. അറഫാത്തിന് നാല് വയസ്സുള്ളപ്പോള്‍ മാതാവും 1952-ല്‍ പിതാവും മരണപ്പെട്ടു.

അറഫാത്ത് കിംഗ് ഫുആദ് സര്‍വകലാശാലയില്‍ 1944ല്‍ ബിരുധത്തിനു ചേരുകയും 1950ല്‍ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. അദ്ദേഹം വ്യക്തിപരമായി ജൂദായിസം, സയണിസം എന്നിവയെക്കുറിച്ച് പഠനം നടത്തി. 1948ല്‍ ബ്രിട്ടീഷുകാരും സയണിസ്റ്റ് സംഘടനകളും ചേര്‍ന്ന് പലസ്തീനിനെ വിഭജിച്ച് ഇസ്രായേല്‍ ഉണ്ടാക്കുകയും ലോകത്തുടനീളമുള്ള ജൂതരെ അന്നാട്ടിലെത്തിക്കുവാനും തുടങ്ങി. ലക്ഷക്കണക്കിന് പലസ്തീനികള്‍ അഭയാര്‍ത്ഥികളായി, ഇതേ തുടര്‍ന്ന് അറബ്-ഇസ്രായേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇതിനകം തികഞ്ഞ അറബ് ദേശീയവാദിയായി മാറിയ അറഫാത്ത് കോളേജ് വിടുകയും അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് എന്ന സംഘടനയോടൊപ്പം നിന്ന് പോരാടുകയും ചെയ്തു. യുദ്ധം ഇസ്രായേലിന് അനുകൂലമായപ്പോള്‍ അറഫാത്ത് കൈറോവിലേക്ക് മടങ്ങുകയും പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. സിവില്‍ എഞ്ചിനിയറായിരുന്ന അറഫാത്ത് 1952 മുതല്‍ 1956 വരെ ജനറല്‍ യൂണിയന്‍ ഓഫ് ഫലസ്തീന്‍ സ്റ്റുഡന്റ്‌സിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. 1956 ആഗസ്റ്റില്‍ പ്രാഗില്‍ നടന്ന വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കുകയും ഫലസ്തീനിയന്‍ ശിരോവസ്ത്രം അണിഞ്ഞുതുടങ്ങുകയും ചെയ്തു. സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി എടുത്ത ശേഷം ഈജിപ്ഷ്യന്‍ സൈന്യത്തില്‍ ലെഫ്റ്റനന്റ് ആയി.

1956-ലെ സൂയസ് കനാല്‍ ദേശസാല്‍ക്കരാവുമായി ബന്ധപ്പെട്ട് ഈജിപ്ത്-ഇസ്രായേല്‍ യുദ്ധമുണ്ടാവുകയും ഇസ്രായേല്‍ സിനായ് പ്രവിശ്യയും സൂയസ് കനാലും പിടിച്ചടക്കുകയും ചെയ്തു. ഇസ്രായേലിനെതിരെ പ്രവര്‍ത്തിച്ചുകോണ്ടിരുന്ന അറഫാത്ത് ഫലസ്തീന്‍ അഭയാര്‍ത്ഥികളുമായി ചേര്‍ന്ന് 1958-ല്‍ ഫതഹ് സംഘം രൂപീകരിച്ചു.

1994ല്‍ ഇറ്റ്‌സാക് റബീന്‍, ഷിമോണ്‍ പെരസ് എന്നിവര്‍ക്കൊപ്പം യാസര്‍ അറഫാത്തിനു സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

2002 മുതല്‍ 2004 വരെ അറഫാത്തിനെ ഇസ്രായേല്‍ സൈന്യം അദ്ദേഹത്തിന്റെ റമല്ലയിലെ വസതിയില്‍ വീട്ടുതടങ്കലിലാക്കുകയും, അസുഖ ബാധിതനായ അദ്ദേഹത്തെ പാരീസില്‍ കൊണ്ടുപോവുകയും, അവിടെവച്ച് 2004 നവംബര്‍ 11ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു.