അനീസുദ്ദീന്‍ ചെറുകുളമ്പ്

Sep 15 - 2014

മലപ്പുറം ജില്ലയിലെ ചെറുകുളമ്പില്‍ 1971-ല്‍ ജനനം. പിതാവ് ശാന്തപുരം ഇസ്‌ലാമിയ കോളേജ് അധ്യാപകനായിരുന്ന മര്‍ഹൂം തോട്ടോളി ജമാലുദ്ദീന്‍ മൗലവി, മാതാവ് പരേതയായ യു. സഈദ. ഭാര്യ : ഉമ്മു അയ്മ, മക്കള്‍ : അജ്മല്‍, അജ്‌വദ്, അന്‍ഹല്‍. ചെറുകുളമ്പ് ഐ.കെ. ടി. ഹയര്‍ സെകണ്ടറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍ സി. പഠനം പൂര്‍ത്തിയാക്കി. തിരൂര്‍ക്കാട് ഇലാഹിയ കോളേജ്, ഉമാറാബാദ് ജാമിഅ ദാറുസ്സലാം എന്നീ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തി. എടയൂര്‍ ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍, ചെറുകുളമ്പ് കെ. എസ്.കെ. എം.യു.പി സ്‌കൂള്‍, പടപ്പറമ്പ് അല്‍ ഫാറൂഖ് ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ അധ്യാപകനായിരുന്നു. എടയൂര്‍, കൊളത്തൂര്‍, പാങ്ങ്, പടപ്പറമ്പ്, ചെറുകുളമ്പ് എന്നീ സ്ഥലങ്ങളിലെ പള്ളികളില്‍ ഖതീബായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ സൗദി അറേബ്യയിലെ യാമ്പു അല്‍  മനാര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അധ്യാപകനായി സേവനമനുഷ്ടിക്കുന്നു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ പ്രവാസി വിഭാഗമായ കെ.ഐ.ജി യുടെ യാമ്പു സോണല്‍ സെക്രട്ടറിയാണിപ്പോള്‍. മാധ്യമം, പ്രബോധനം, ആരാമം തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഫീച്ചറുകളും ലേഖനങ്ങളും എഴുതാറുണ്ട്.