സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി

Oct 29 - 2014
Quick Info

ജനനം : 1964, കടലുണ്ടി
സ്ഥാനം : മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍

Best Known for

മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി 1964-ല്‍ കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ ജനിച്ചു. പിതാവ് സയ്യിദ് അഹ്മദ് ബുഖാരിയില്‍ നിന്നും പ്രാഥമിക മതവിദ്യാഭ്യാസം നേടി. പിന്നീട് തമിഴ്‌നാട്ടിലെ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്നും രണ്ടം റാങ്കോടെ പഠനം പൂര്‍ത്തീകരിച്ചു. പഠനത്തിന് ശേഷം 1997-ല്‍ അദ്ദേഹം മലപ്പുറത്ത് മഅ്ദിന്‍ അക്കാദമിക്ക് തുടക്കം കുറിച്ചു. 25-ല്‍ പരം സ്ഥാപനങ്ങളിലായി പതിമൂന്നായിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന വിദ്യാഭ്യാസ സംരഭമായ മഅ്ദിന്‍ അക്കാദമിയുടെ ചെയര്‍മാന്‍. കേരളത്തിലെ അറിയപ്പെടുന്ന മുസ്‌ലിം നേതാക്കളില്‍ ഒരാളായ ഖലീലുല്‍ ബുഖാരി മുപ്പതിലേറെ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.