സി.ടി. സാദിഖ് മൗലവി

Feb 04 - 2015
Quick Info

ജനനം: 1951 മെയ് 30

മരണം: 2015 ഫെബ്രുവരി 3

Best Known for

പണ്ഡിതന്‍, ജമാഅത്തെ ഇസ്‌ലാമി നേതാവ്, പ്രഭാഷകന്‍

ചാലിയതൊടി ഉണ്ണീന്‍ കുട്ടിയുടെയും ഓട്ടാമ്പില്‍ ഖദീജയുടെയും മകനായി 1951 മേയ് 30-ന് മലപ്പുറം ജില്ലയിലെ മേലാറ്റൂരില്‍ ജനനം. വിവിധ പള്ളിദര്‍സുകളില്‍ നിന്ന് നേടിയ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജാമിഅ നദ്‌വിയ്യ എടവണ്ണ, ശാന്തപുരം ഇസ്‌ലാമിയാ കോളേജ് എന്നിവിടങ്ങളിലും പഠിച്ചു. 1980-ല്‍ ജമാഅത്ത് അംഗത്വം നേടി. ആദ്യകാലത്ത് തന്നെ ജമാഅത്ത് നേതൃസ്ഥാനത്തേക്ക് കടന്നുവന്ന സാദിഖ് മൗലവി ശാന്തപുരം ഫര്‍കാ കണ്‍വീനര്‍, ജില്ലാ നാസിം, മേഖലാ നാസിം, സംസ്ഥാന ശൂറാ അംഗം, കേന്ദ്ര പ്രതിനിധി സഭാംഗം, മധ്യമേഖല നാസിം തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. ഏറെക്കാലം കേരളത്തിലെ തെക്കന്‍ ജില്ലകളിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധപാണ്ഡിത്യത്തിനുടമായിരുന്ന മൗലവി വ്യക്തികളുടെ ആത്മസംസ്‌കരണത്തിലായിരുന്നു പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നത്. മുപ്പത് വര്‍ഷത്തിലേറെയായി വളാഞ്ചേരിയിലെ എടയൂരിലായിരുന്നു താമസം. 2015 ഫെബ്രുവരി 3-ന് ഇഹലോകവാസം വെടിഞ്ഞു.