ഇബ്രാഹിം ബേവിഞ്ച

Mar 09 - 2015
Quick Info

ജനനം : 1954 മെയ് 30
സ്ഥലം : ബേവിഞ്ച, കാസര്‍ഗോഡ്

Best Known for

മലയാള സാഹിത്യകാരന്‍, ഇസ്‌ലാമിക പ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്. കേരള സാഹിത്യ അക്കാദമി അംഗം, കോഴിക്കോട് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് (മലയാളം) അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1954 മെയ് 30-ന് കാസര്‍ഗോഡ് ജില്ലയിലെ ബേവിഞ്ചയില്‍ ജനിച്ചു. പിതാവ് അബ്ദുല്ലക്കുഞ്ഞ് മുസ്‌ലിയാര്‍. കാസര്‍ഗോഡ് ഗവ. കോളേജ്, പട്ടാമ്പി സംസ്‌കൃത കോളേജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചു. മലയാള സാഹിത്യത്തില്‍ എം.എ, എം. ഫില്‍ ബിരുദധാരി. ചന്ദ്രിക ദിനപത്രത്തിന്റെ കാസര്‍ഗോഡ് ലേഖകനായും സഹപത്രാധിപരായും ജോലി ചെയ്തു. ഇപ്പോള്‍ കാസര്‍ഗോഡ് ഗവ. കോളേജില്‍ മലയാളം അധ്യാപകന്‍. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസക്തി, വാരാദ്യമാധ്യമത്തില്‍ പോയമാസ കഥകള്‍, ആരാമം വനിതാ മാസികയില്‍ പെണ്‍വഴികള്‍ എന്നീ പംക്തികള്‍ എഴുതി. എം.എസ്.എഫിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, അവിഭക്ത കണ്ണൂര്‍ ജില്ലാ ട്രഷറര്‍, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കേരള സാഹിത്യ അക്കാദമി അംഗം, കോഴിക്കോട് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് (മലയാളം) അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കൃതികള്‍: ഇസ്‌ലാമിക സാഹിത്യ മലയാളത്തില്‍, മുസ്‌ലിം സാമൂഹിക ജീവിതം മലയാളത്തില്‍, ഉബൈദിന്റെ കവിതാലോകം.