ഡോ. എം.എ. അബ്ദുല്ല

Mar 09 - 2015
Quick Info

ജനനം : 1926 ഒക്‌ടോബര്‍ 26, ആലുവ
ഉദ്യോഗം : ചെസ്റ്റ് ഹോസ്പിറ്റല്‍, കോഴിക്കോട്
സംഘടന : മുസ്‌ലിം എഡ്യുക്കേഷന്‍ സൊസൈറ്റി

Best Known for

കേരളത്തിലെ മുസ്‌ലിം സാസ്‌കാരിക പ്രവര്‍ത്തകന്‍, ഭിഷഗ്വരന്‍. കോഴിക്കോട് ആസ്ഥാനമായി പ്രവരര്‍ത്തിക്കുന്ന മുസ്‌ലിം എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ നേതാവ്.

1926 ഒക്‌ടോബര്‍ 26 ന് ആലുവയില്‍ ജനിച്ചു. പിതാവ് മഠത്തുംപടി അബ്ദുറഹ്മാന്‍. മാതാവ് പാത്തുമ്മ. ആലുവ സെന്റ് മേരീസ് ഹൈസ്‌കൂള്‍, തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്, മദ്രാസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. എം.ബി.ബി.എസ്, ടി.ഡി.ഡി. ബിരുദങ്ങള്‍ നേടി. നെഞ്ചു രോഗവിദഗ്ദനാണ്. എം. എ. അബ്ദുല്ല കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടറും ചെസ്റ്റ് ഡിപാര്‍ട്ട്‌മെന്റ് ഹെഡുമായിരുന്നു. 1971ല്‍ കോഴിക്കോട് നഗരത്തില്‍ ചെസ്റ്റ് ഹോസ്പിറ്റല്‍ സ്ഥാപിച്ചു. ചെസ്റ്റ് ഹോസ്പിറ്റലിന്റെ മാനേജറും മെഡിക്കല്‍ സുപ്രണ്ടുമായി സേവനമുഷ്ടിക്കുന്നു.  

മുസ്‌ലിം എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ (എം. ഇ. എസ്) സ്ഥാപകാംഗങ്ങളില്‍ പ്രധാനിയായ എം. എ. അബ്ദുല്ല സംഘടനടെ സുശക്തമായ ഒരു സംവിധാനമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. 1973 മുതല്‍ 78 വരെയും 1985 മുതല്‍ 89 വരെയും അദ്ദേഹം എം. ഇ. എസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയിരുന്നു. പിന്നീട് സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ എം. ഇ. എസിന്റെ വൈസ് പ്രസിഡന്റുമാണ്. ഭാര്യ പി. കെ. ആയിശ. മൂന്ന് പുത്രിമാരും ഒരു പുത്രനുമുണ്ട്.