കെ. അബ്ദുല്ലാ ഹസന്‍

Mar 09 - 2015
Quick Info

ജനനം : 1943, മഞ്ചേരി
സംഘടന : ജമാഅത്തെ ഇസ്‌ലാമി
അംഗത്വം : 1968

Best Known for

ഇസ്‌ലാമിക കര്‍മ്മശാസ്ത്ര വിദഗ്ദനും ഗ്രന്ഥകാരനും ജമാഅത്തെ ഇസ്‌ലാമി നേതാവുമാണ് അബ്ദുല്ലാ ഹസന്‍.

1943-ല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ജനനം. കുറ്റിയാടി ഇസ്‌ലാമിയാ കോളേജ്, ശാന്തപുരം ഇസ്‌ലാമിയ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. ഖത്തറിലെ അല്‍ മഅ്ഹദു ദ്ദീനിയില്‍ ഉപരിപഠനം. 1968-ല്‍ ജമാഅത്തെ ഇസ്‌ലാമി അംഗമായി ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാസമിതി അംഗമാണ്. പ്രബോധനം മാസിക ആയിരുന്ന കാലയളവില്‍ പത്രാധിപരായിരുന്നു. കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഇസ്‌ലാമികദര്‍ശനം എന്ന ഗ്രന്ഥത്തിന്റെ അസി. എഡിറ്ററായിരുന്നു. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ശാന്തപുരം അല്‍ ജാമിഅഃ ദഅ്‌വാ കോളേജ് പ്രിന്‍സിപ്പാള്‍, സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ശാന്തപുരം ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

കൃതികള്‍

1) സകാത്ത് തത്വവും പ്രയോഗവും,

2) ഇബാദത്ത് ഒരു ലഘുപരിചയം,

3) ഖുലഫാഉര്‍റാശിദൂന്‍

4) മുത്തുമാല (ബാലസാഹിത്യം രണ്ടു ഭാഗങ്ങള്‍)

5) ബഹുസ്വര സമൂഹത്തില്‍ മുസ്ലിംങ്ങള്‍