ഡോ. അബ്ദുസ്സലാം അഹ്മദ്

Mar 10 - 2015
Quick Info

മുഴുവന്‍ നാമം : ഡോ. എം. അബ്ദുസ്സലാം അഹ്മദ്.
ജനനം : 1962 മെയ് 31
സ്വദേശം : വാണിയമ്പലം, മലപ്പുറം.
ഉദ്യോഗം : സി.ഇ.ഒ, മീഡിയാ വണ്‍ ടി.വി.
വെബ്‌സൈറ്റ് : www.drsalam.net

Best Known for

ഇസ്‌ലാമിക പണ്ഡിതന്‍, ഗ്രന്ഥകാരന്‍, വാഗ്മി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതിയംഗം. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ പ്രതിനിധി സഭാംഗം. മീഡിയാവണ്‍ ടി.വി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍.

1962 മെയ് 31 മലപ്പുറം ജില്ലയിലെ വാണിയമ്പലത്തിനടുത്ത ശാന്തിനഗറില്‍ ജനിച്ചു. പിതാവ് മോയിക്കല്‍ അഹ്മദ്കുട്ടി ഹാജി. മാതാവ് കോട്ടക്കുത്ത് ഫാത്വിമ. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കുറ്റിയാടി ഇസ്‌ലാമിയ്യ കോളേജ്, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം നടത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ഖത്തര്‍ പ്രതിരോധ മന്ത്രാലയം ട്രാന്‍സ്‌ലേറ്റര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം, അല്‍ ജാമിഅ അറബി ത്രൈമാസിക എഡിറ്റര്‍, യുവസരണി വാരികയുടെ പ്രഥമ പത്രാധിപര്‍, പ്രതീക്ഷ പബ്ലിക്കേഷന്‍ ഡയറക്ടര്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഡയറക്ടര്‍, പ്രബോധനം സബ് എഡിറ്റര്‍, ദഅവാ കോളേജ് പ്രിന്‍സിപ്പല്‍ എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളറിയാം.

2009 ല്‍ മുസ്‌ലിം വേള്‍ഡ് ലീഗ് സംഘടിപ്പിച്ച ജനീവ ഡയലോഗ് സമ്മേളനം, ഒ.ഐ.സി ദോഹ സമ്മേളനം, കുവൈത്തില്‍ നടന്ന ബൈത്തുസ്സകാത്ത് സമ്മേളനം,യു.എ.ഇ, ഖത്തര്‍, സഊദി അറേബ്യ എന്നീ രാഷ്ട്രങ്ങളില്‍ വ്യത്യസ്ഥ പരിപാടികള്‍ മുതലായവയില്‍ പങ്കെടുത്തിട്ടുണ്ട്. വ്യത്യസ്ഥ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും ഖുതുബകളും നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നു.അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഇസ്‌ലാമിക പണ്ഡിതരുമായും നേതാക്കളുമായും വ്യക്തിബന്ധങ്ങള്‍ സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. നോബല്‍ സമ്മാനം ലഭിച്ച ആദ്യ മുസ്‌ലിം വനിതയും അറബ് വസന്തത്തിലെ സജീവ സ്ത്രീ സാന്നിദ്ധ്യവുമായ തവക്കുല്‍ കര്‍മ്മാനുമായി കൂടിക്കാഴ്ച നടത്തി.

സ്ഥാനങ്ങള്‍:
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതിയംഗം, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ പ്രതിനിധി സഭാംഗം, മീഡിയാവണ്‍ ടി.വി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ ട്രഷറര്‍. കൂടാതെ ശാന്തപുരം ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ ഡെപ്യൂട്ടി വൈസ് ചാന്‍സ്‌ലര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം, ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറേറ്റ് അംഗം, ഇസ്‌ലാമിക വിജ്ഞാനകോശം നിര്‍മ്മാണ സമിതിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. അന്താരാഷ്ട്ര ഇസ്‌ലാമിക പണ്ഡിതവേദികളിലെ സജീവ സാന്നിദ്ധ്യം, ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായും നായകരുമായുമുള്ള ബന്ധം എന്നീ നിലകളില്‍ ശ്രദ്ധേയത നേടിയ ഇന്ത്യയിലെ ഇസ്‌ലാമിക പണ്ഡിതന്‍ കൂടിയാണ് അദ്ദേഹം.

കൃതികള്‍:
ആനുകാലിക ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശത്തിലും ലേഖനങ്ങളെഴുതുന്നു.
സ്ത്രീ ഇസ്‌ലാമിക സമൂഹത്തില്‍
അല്‍ ഇഖ് വാനുല്‍ മുസ്‌ലിമൂന്‍
പ്രബോധനവും പ്രതിരോധവും ഇന്ത്യന്‍ സാഹചര്യത്തില്‍
വിമര്‍ശിക്കപ്പെടുന്ന മൌദൂദി.
യാത്രാമൊഴി (വിവര്‍ത്തനം)
ഫലസ്തീന്‍ പ്രശ്‌നം (വിവര്‍ത്തനം)
മുസ്‌ലിം ഐക്യം: സാധുതയും സാധ്യതയും (വിവര്‍ത്തനം)
ലാ ഇലാഹ ഇല്ലല്ലാ: ആദര്‍ശം, നിയമം, ജീവിതവ്യവസ്ഥ (വിവര്‍ത്തനം)
സലഫിസത്തിന്റെ സമീപനങ്ങള്‍ (വിവര്‍ത്തനം)
മുസ്‌ലിംകളും ആഗോളവല്‍ക്കരണവും