എന്‍.എം. ഹുസൈന്‍

Mar 10 - 2015
Quick Info

ജനനം : 1965
സ്ഥലം : കൊടുങ്ങല്ലൂര്‍

Best Known for

എഴുത്തുകാരന്‍, ഗവേഷകന്‍, ദാര്‍ശനിക ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ആധുനിക സിദ്ധാന്തങ്ങള്‍, സാമ്രാജ്യത്വം, വംശീയത, ചരിത്രം, മിത്തുകള്‍, പുരാവസ്തു ശാസ്ത്രം എന്നിവയാണ് പ്രധാന ഗവേഷണമേഖലകള്‍.

'സൈന്ധവ നാഗരികതയും പുരാണകഥകളും', 'ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും', തുടങ്ങി ഗവേഷണ പ്രാധാന്യമുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്. 1965-ല്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ അഴീക്കോട് ജനനം. പിതാവ് നടുവിലകത്ത് മുഹമ്മദ് കുട്ടി മാസ്റ്റര്‍. മാതാവ് എറമംഗലത്ത് കൊച്ചു ബീവാത്തു. ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. പുരാവസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ. പുരാവസ്തു ശാസ്ത്രം, ശാസ്ത്രദര്‍ശനം, ഇന്തോളജി, അന്ധവിശ്വാസങ്ങള്‍, പാരാസൈകോളജി, ഹോളോകോസ്റ്റ്, അമേരിക്കന്‍ വിദേശനയം എന്നീ മേഖലകളില്‍ നിരന്തരം ഗവേഷണം നടത്തുന്നു. 'സൈന്ധവ ഭാഷ, ചരിത്രവും വ്യഖ്യാനങ്ങളും', 'സൃഷ്ടിവാദവും പരിണാമ വാദികളും', ആധുനിക അന്ധവിശ്വാസങ്ങള്‍, 'ബ്രഹ്മസൂത്രം ദൈ്വതമോ അദൈ്വതമോ', 'നവ ആര്യവാദത്തിന്റെ രാഷ്ട്രീയം', 'സെപ്തംബര്‍: 11', 'അമേരിക്കയുടെ യുദ്ധതന്ത്രം', 'ഇറാഖ് അധിനിവേശത്തിന്റെ രാഷ്ട്രീയം' എന്നിവ പ്രധാന കൃതികളാണ്.

അബൂദാബി മുസ്‌ലിം റൈറ്റേഴ്‌സ് ഫോറം, മേത്തല ശ്രീനാരായണ സമാജം ഗുരുദര്‍ശന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ശാന്തപുരം അല്‍ജാമിഅഃ റിസര്‍ച്ച് വിംഗ് അസിസ്റ്റന്റായി സേവനമനുഷ്ടിച്ചിരുന്നു. കൊച്ചിന്‍ സര്‍വകലാശാലയില്‍ സീനിയര്‍ അസിസ്റ്റന്റ് കെ.എം. സൈദയാണ് ഭാര്യ. ഒരു മകള്‍. കൊച്ചിന്‍ സര്‍വകലാശാല കാമ്പസിനടുത്ത് സ്ഥിര താമസം.