ഒ. പി. അബ്ദുസ്സലാം മൗലവി

Mar 10 - 2015
Quick Info

ജനനം : 1940 ജൂണ്‍ 1
സ്ഥലം : ഓമശ്ശേരി, കോഴിക്കോട്
സംഘടന : ജമാഅത്തെ ഇസ്‌ലാമി

Best Known for

കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതന്‍, പ്രബോധകന്‍, വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തകന്‍.

1940 ജൂണ്‍ 1-ന് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ ജനിച്ചു. പിതാവ് മുഹമ്മദ് ഹാജി. മാതാവ് ആഇശ. ഖുവ്വതുല്‍ ഇസ്‌ലാം മദ്രസ (ഓമശ്ശേരി), ആലിയ അറബികോളേജ് (കാസര്‍കോഡ്), ജാമിഅ നദ്‌വിയ്യ(എടവണ്ണ), ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മദീന (സൗദി അറേബ്യ) എന്നിവിടങ്ങളില്‍ പഠിച്ചു. 1973 മുതല്‍ '79 വരെ റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമിയുടെ പ്രതിനിധിയായി മധ്യാഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി. 1975-ലെ പ്രഥമ ആഫ്രോ ഇസ്‌ലാമിക് കോണ്‍ഫ്രന്‍സില്‍ അംഗമായിരുന്നു. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജ്, വെള്ളിമാട്കുന്ന് ദഅ്‌വ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിട്ടുണ്ട്. കേരള മജ്‌ലിസുത്തഅ്‌ലീമിയുടെ സെക്രട്ടറിയായിരുന്നു. ഓമശ്ശേരി ഇസ്‌ലാമിക് വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാനും ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ അസോസിയേഷന്‍ പ്രസിഡന്റുമാണ്. ഇസ്‌ലാഹിയാ കോളേജില്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.

അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ അറിയാം. മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ്, ശ്മശാനത്തിലെ ദുഃഖപുത്രി എന്നിവയാണ് കൃതികള്‍.