വി.കെ അലി

Mar 10 - 2015
Quick Info

ജനനം : 1948
സ്ഥലം : എടയൂര്‍

Best Known for

കേരളത്തിലലെ ഇസ്‌ലാമിക പണ്ഡിതന്‍, ഗ്രന്ഥകാരന്‍. അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം ഡയറക്ടര്‍.

മലപ്പുറം ജില്ലയിലെ എടയൂരില്‍ 1948-ല്‍ ജനിച്ചു. പിതാവ് വള്ളൂരന്‍ ബാവുട്ടി. മാതാവ് വള്ളൂരന്‍ കുഞ്ഞാച്ചുട്ടി. തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ശാന്തപുരം ഇസ്‌ലാമിയ്യ കോളേജ്, ഖത്തറിലെ അല്‍ മഅ്ഹദുദീനി, ഖത്തര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചു. 1970 മുതല്‍ മൂന്ന് വര്‍ഷം 'പ്രബോധനം' വാരികയുടെ സഹ പത്രാധിപരായിരുന്നു. ശാന്തപുരം ഇസ്‌ലാമിയാ കോളേജിലും. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജിലും ഖത്തറിലെ വഖഫ് മന്ത്രാലയത്തിലും ജോലി ചെയ്തു.

ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖയുടെ അസി. സെക്രട്ടറി, ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ്, എടിയൂരിലെ ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജമാഅത്തെ ഇസ്‌ലാമി കേരള കൂടിയാലോചനാ സമിതി അംഗം, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രതിനിധി സഭാംഗം, കേരള വഖഫ് ബോര്‍ഡ് അംഗം, ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

നബിചരിത്രം, ഖുര്‍ആന്‍ പഠനം എന്നീ പാഠപുസ്തകങ്ങള്‍ രചിച്ചു. സൂറതുന്നൂര്‍, സൂറതുയാസീന്‍, ഇസ്‌ലാമിന് രാഷ്ട്രീയ വ്യാഖ്യാനമോ, അതികായന്മാരുടെ സംവാദം എന്നിവ വിവര്‍ത്തന കൃതികളാണ്.