റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി

Jul 26 - 2012
Quick Info

ആസ്ഥാനം : മക്ക
സ്ഥാപിതം : 1962
രാജ്യം : സഈദി അറേബ്യ
ഔദ്വേഗിക വെബ്‌സൈറ്റ് : www.themwl.org
സെക്രട്ടറി ജനറല്‍ : Dr. Abdullah bin Abdul Mohsin Al-Turki

Best Known for

ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വിപുലമായ സര്‍ക്കാറേതര ഇസ്‌ലാമിക സംഘടനയാണ് റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി അഥവാ മുസ്‌ലിം വേള്‍ഡ് ലീഗ്.

ഇസ്‌ലാമിക പ്രബോധനത്തിനും ഇസ്‌ലാമിന്റെ അടിസ്ഥാനാധ്യാപനങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാനും ഇസ്‌ലാമിനെതിരായ വിവര്‍ശനങ്ങള്‍ക്കും കുപ്രചാരണങ്ങള്‍ക്കും കൃത്യമായ വിശദീകരണങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 1962 ല്‍ മക്ക കേന്ദ്രീകരിച്ച് രൂപീകൃതമായ സംഘടനയാണ് മുസ്‌ലിം വേള്‍ഡ് ലീഗ്. സഊദി അറേബ്യ സര്‍ക്കാറാണ് റാബിത്വയുടെ മുഖ്യമായ പ്രായോജകരെങ്കിലും വിവിധ രാജ്യങ്ങളിലുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സഹായവുമുണ്ട്. പ്രധാനമായും രണ്ട് ഓഫീസുകളാണ് റാബിത്വക്കുള്ളത്. ഒന്ന് സെക്രട്ടറി ജനറലിന്റ ആസ്ഥാനം. രണ്ടാമത്തേത് കോണ്‍സ്റ്റിറ്റുവെന്റ് കൗണ്‍സില്‍. കൗണ്‍സിലില്‍ 60 അംഗങ്ങളാണുള്ളത്.

വിവിധാവശ്യങ്ങള്‍ക്കായി എട്ട് അനുബന്ധ സമിതികള്‍/ സംഘടനകള്‍ മുസ്‌ലിം വേള്‍ഡ് ലീഗിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
1. Holy Quran Memorization International Organization
2. International Islamic Organization for Education
3. Makkah Al-Mukarramah Charity Foundation for Orphans
4. Al Haramain & Al-Aqsa Mosque Foundation
5. The International Islamic Relief Organization
6. Commission on Scientific Signs in the Quran and Sunnah
7. The World Supreme Council for Mosques
8. The Fiqh (Islamic Jurisprudence) Council.

ലക്ഷ്യങ്ങള്‍
1. വ്യക്തികളുടെയോ സംഘടനകളുടെയും സ്റ്റേറ്റുകളുടെയോ ആയി വരുന്ന അപേക്ഷകളില്‍ ഇസ്‌ലാമിക നിയമവ്യവസ്ഥ (ശരീഅത്ത്) അനുസരിച്ച് വിധി പറയുക.
2. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രബോധന പ്രസ്ഥാനങ്ങളെ കോ-ഓഡിനേറ്റ് ചെയ്യുക.
3. വിശുദ്ധ ഖുര്‍ആനിനെതിരെയും പ്രവാചക ചര്യക്കെതിരെയും നടക്കുന്ന കുപ്രചരണങ്ങളെ അഭിമുഖീകരിക്കാനുള്ള പുതിയ രീതികള്‍ വികസിപ്പിക്കുകക.
4. പൊതുമാധ്യമരംഗത്തെ ക്രീയാത്മകമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക.
5. ഹജ്ജ്-ഉംറ തീര്‍ഥാടന വേളകളുപയോഗപ്പെടുത്തി മുസ്‌ലിം വിചക്ഷരെയും നേതാക്കളെയും കൊണ്ടുവന്ന് സിമ്പോസിയങ്ങള്‍, ക്യാമ്പുകള്‍, പരിശീലന പരിപാടികള്‍, റെഫ്രഷര്‍ കോഴ്‌സുകള്‍, പുനരധിവാസം മുതലായവ സംഘടിപ്പിച്ച് അവരോട് ഊഷ്മളമായ ബന്ധം വളര്‍ത്തിയെടുക്കുകയും വിവിധ നാടുകളില്‍ നിന്നെത്തിയ മുസ്‌ലിംകളെ പ്രായോഗിക സമീപനരീതികളുപയോഗിച്ച് നിലവാരം ഉയര്‍ത്തിക്കൊണ്ടു വരാനുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുക.

6. ഫിഖ്ഹ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുക.
7. അറബി ഭാഷയുടെ പ്രചാരണവും അന്യനാടുകളിലുള്ളവര്‍ക്കായി അറബിഭാഷാഭ്യാസത്തിനായി സൗകര്യങ്ങളേര്‍പ്പെടുത്തുകയും ചെയ്യുക.
8. യുദ്ധക്കെടുതികള്‍, പ്രകൃതിദുരന്തങ്ങള്‍ മുതലായ ഘട്ടങ്ങളില്‍ അടിയന്തര സേവനങ്ങളെത്തിക്കുക. കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തന വ്യാപനത്തിനായി പള്ളികളും, സ്ഥാപനങ്ങളും, സെന്ററുകളും, ബ്രാഞ്ച് കാര്യാലയങ്ങളും സ്ഥാപിക്കുക.
    
അഫിലിയേഷന്‍ :
1-The United Nations Organization: Observer in consultative status with the ECOSOC.
2- Organization of the Islamic Conference: Observe status in attendance at all meetings and conferences.
3- ISESCO: Member
4- UNICEF: Member