ദുല്‍ഹിജ്ജയിലെ ആദ്യപത്തിന്റെ പ്രാധാന്യം

عَنِ ابْنِ عَبَّاسٍ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللهِ عَزَّ وَجَلَّ مِنْ هَذِهِ الْأَيَّامِ - يَعْنِي أَيَّامَ الْعَشْرِ - " قَالَ: قَالُوا: يَا رَسُولَ اللهِ، وَلا الْجِهَادُ فِي سَبِيلِ اللهِ؟ قَالَ: " وَلا الْجِهَادُ فِي سَبِيلِ اللهِ، إِلا رَجُلًا  خَرَجَ بِنَفْسِهِ وَمَالِهِ، ثُمَّ لَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ " (مسند أحمد)

ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു; നബി(സ) പറഞ്ഞു: (ദുല്‍ഹിജ്ജയിലെ) പത്തു ദിനങ്ങളോളം സല്‍കര്‍മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന് പ്രിയങ്കരമായ മറ്റു ദിനങ്ങളില്ല. അവര്‍(സഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ? (ഈ ദിനങ്ങളിലെ കര്‍മങ്ങളേക്കാള്‍ ശ്രേഷ്ഠം ജിഹാദല്ലേ?) നബി(സ) പറഞ്ഞു: ജിഹാദുമില്ല, സ്വന്തം സമ്പത്തും ശരീരവുമായി ജിഹാദിന് പുറപ്പെട്ട് മടങ്ങിവരാത്തയാളൊഴികെ. (അഹ്മദ്)

ദുല്‍ഹിജ്ജ മാസത്തിലെ ആദ്യപത്ത് നാളുകളിലെ സല്‍കര്‍മങ്ങളുടെ പ്രാധാന്യവും സവിശേഷതയുമാണ് ഈ വചനം പഠിപ്പിക്കുന്നത്. ഈ ദിനങ്ങളിലെ കര്‍മങ്ങള്‍ക്ക് ഒരുവേള ജിഹാദിനേക്കാള്‍ മഹത്വമുണ്ടെന്ന് കൂടി പ്രവാചകന്‍ സൂചിപ്പിക്കുന്നു. ഈ മാസത്തിലെ ദിനങ്ങളുടെ ശ്രേഷ്ഠത അനാവരണം ചെയ്യുന്ന വേറെയും  ഹദീസുകളുണ്ട്. അവയില്‍ ചിലത് ദുര്‍ബലമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു.

ഇബ്‌നു ഉമറില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: സല്‍കര്‍മങ്ങളുടെ കാര്യത്തില്‍ ദുല്‍ഹിജ്ജയിലെ പത്ത് ദിനങ്ങളേക്കാള്‍ അല്ലാഹുവിങ്കല്‍ മഹത്തരവും പ്രിയങ്കരവുമായ ദിനങ്ങള്‍ വേറെയില്ല. അതിനാല്‍ ഈ ദിനങ്ങളില്‍ നിങ്ങള്‍ തഹ്‌ലീലും തക്ബീറും തഹ്മീദും വര്‍ധിപ്പിക്കുക.(1)
ജാബിറി(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു ഇഹലോകത്തെ ദിനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ദുല്‍ഹിജ്ജയിലെ പത്ത് ദിനങ്ങളാകുന്നു.(2)
ദുല്‍ഹജ്ജിലെ ആദ്യ നാളുകളിലെ നോമ്പ് ഒരു വര്‍ഷത്തെ നോമ്പിന് തുല്യമാണെന്നും അതിലെ രാത്രി നമസ്‌കാരം ലൈലതുല്‍ ഖദ്‌റിന് തുല്യമാണെന്നും നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.(3)

ഈ ദിനങ്ങളുടെ ശ്രേഷ്ഠതയെ ഇങ്ങനെ സംഗ്രഹിക്കാം:
1. സൂറതുല്‍ ഫജ്‌റില്‍ അല്ലാഹു ഈ ദിനങ്ങളുടെ പേരില്‍ സത്യം ചെയ്ത് പറഞ്ഞിരിക്കുന്നു. അല്ലാഹു അവന്റെ സൃഷ്ടികളില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നവയെ കൊണ്ടാണ് സത്യം ചെയ്തു പറയുക.
2. അറിയപ്പെട്ട ദിനങ്ങള്‍ എന്ന് അല്ലാഹു പ്രത്യേകം പറഞ്ഞ ദിനങ്ങളാണവ. (അല്‍ഹജ്ജ്: 28)
3. അറഫാ ദിനം ഇതിലാണുള്ളത്. പാപമോചനത്തിന്റെയും നരക വിമോചനത്തിന്റെയും ദിനമാണത്. അറഫാ ദിനത്തിലെ നോമ്പ് കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ ഒരു വര്‍ഷത്തെ പാപം പൊറുക്കുമെന്ന് പ്രവാചകന്‍.(4)

ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്തും റമദാന്‍ മാസത്തിലെ അവസാന പത്തും മുന്നില്‍ വെക്കുമ്പോള്‍ ഏതാണ് ഏറ്റവും ശ്രേഷ്ഠമായത് എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ പറഞ്ഞു റമദാനിലെ അവസാന പത്തുരാവുകള്‍ ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് രാവുകളേക്കാള്‍ ശ്രേഷ്ഠമാണ്. എന്നാല്‍ ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് പകലുകള്‍ റമദാനിലെ അവസാനത്തെ പത്ത് പകലുകളേക്കാള്‍ ശ്രേഷ്ഠമാണ്.(5)

ഇബ്‌നു ഹജര്‍ അല്‍അസ്ഖലാനി പറഞ്ഞു ദുല്‍ഹിജ്ജയിലെ പത്തു ദിനങ്ങള്‍ ഇത്രയും ശ്രേഷ്ഠമാകാനുള്ള കാരണം അടിസ്ഥാന ആരാധനാ കര്‍മങ്ങളായ നമസ്‌കാരം, നോമ്പ്, ദാനധര്‍മം, ഹജ്ജ് മുതലായവ ഈ ദിനങ്ങളില്‍ ഒന്നിച്ചു വരുന്നു എന്നതാണ്. (ഫത്ഹുല്‍ ബാരി)

.......................................
1.    عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللَّهِ، وَلَا أَحَبُّ إِلَيْهِ مِنَ الْعَمَلِ فِيهِنَّ مِنْ هَذِهِ الْأَيَّامِ الْعَشْرِ ، فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيلِ، وَالتَّكْبِيرِ، وَالتَّحْمِيدِ» (أحمد - وهذا إسناد ضعيف لضعف يزيد بن أبي زياد وهو الهاشمي مولاهم الكوفي، وباقي رجال إسناده ثقات رجال الشيخين)
2.    عَنْ جَابِرٍ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ: " أَفْضَلُ أَيَّامِ الدُّنْيَا أَيَّامُ الْعَشْرِ، عَشْرِ ذِي الْحِجَّةِ، قَالَ: وَلَا مِثْلُهُنَّ فِي سَبِيلِ اللَّهِ؟ قَالَ: لَا مِثْلُهُنَّ فِي سَبِيلِ اللَّهِ , إِلَّا رَجُلٌ عَفَّرَ وَجْهَهُ فِي التُّرَابِ "     (ترتيب الأمالي الخميسية للشجري – صحيحه الألباني في صحيح الجامع الصغير)
3.    عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «مَا مِنْ أَيَّامٍ أَحَبُّ إِلَى اللَّهِ أَنْ يُتَعَبَّدَ لَهُ فِيهَا مِنْ عَشْرِ ذِي الحِجَّةِ، يَعْدِلُ صِيَامُ كُلِّ يَوْمٍ مِنْهَا بِصِيَامِ سَنَةٍ، وَقِيَامُ كُلِّ لَيْلَةٍ مِنْهَا بِقِيَامِ لَيْلَةِ القَدْرِ» (الترمذي - [حكم الألباني] : ضعيف مع بعض الاختلاف في الألفاظ)
4.    عَنْ أَبِي قَتَادَةَ الْأَنْصَارِيِّ رَضِيَ اللهُ عَنْهُ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ سُئِلَ عَنْ صَوْمِهِ؟ قَالَ: فَغَضِبَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ عُمَرُ رَضِيَ اللهُ عَنْهُ: رَضِينَا بِاللهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ رَسُولًا، وَبِبَيْعَتِنَا بَيْعَةً. قَالَ: فَسُئِلَ عَنْ صِيَامِ الدَّهْرِ؟ فَقَالَ: «لَا صَامَ وَلَا أَفْطَرَ - أَوْ مَا صَامَ وَمَا أَفْطَرَ -» قَالَ: فَسُئِلَ عَنْ صَوْمِ يَوْمَيْنِ وَإِفْطَارِ يَوْمٍ؟ قَالَ: «وَمَنْ يُطِيقُ ذَلِكَ؟» قَالَ: وَسُئِلَ عَنْ صَوْمِ يَوْمٍ، وَإِفْطَارِ يَوْمَيْنِ؟ قَالَ: «لَيْتَ أَنَّ اللهَ قَوَّانَا لِذَلِكَ» قَالَ: وَسُئِلَ عَنْ صَوْمِ يَوْمٍ، وَإِفْطَارِ يَوْمٍ؟ قَالَ: «ذَاكَ صَوْمُ أَخِي دَاوُدَ - عَلَيْهِ السَّلَام -» قَالَ: وَسُئِلَ عَنْ صَوْمِ يَوْمِ الِاثْنَيْنِ؟ قَالَ: «ذَاكَ يَوْمٌ وُلِدْتُ فِيهِ، وَيَوْمٌ بُعِثْتُ - أَوْ أُنْزِلَ عَلَيَّ فِيهِ -» قَالَ: فَقَالَ: «صَوْمُ ثَلَاثَةٍ مِنْ كُلِّ شَهْرٍ، وَرَمَضَانَ إِلَى رَمَضَانَ، صَوْمُ الدَّهْرِ» قَالَ: وَسُئِلَ عَنْ صَوْمِ يَوْمِ عَرَفَةَ؟ فَقَالَ: «يُكَفِّرُ السَّنَةَ الْمَاضِيَةَ وَالْبَاقِيَةَ» قَالَ: وَسُئِلَ عَنْ صَوْمِ يَوْمِ عَاشُورَاءَ؟ فَقَالَ: «يُكَفِّرُ السَّنَةَ الْمَاضِيَةَ» (مسلم)
5.    سُئِلَ شَيْخُ الْإِسْلَامِ ابن تيمية - رَحِمَهُ اللَّه - عن: "عَشْرِ ذِي الْحِجَّةِ وَالْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ أَيُّهُمَا أَفْضَلُ؟ فَأَجَابَ: أَيَّامُ عَشْرِ ذِي الْحِجَّةِ أَفْضَلُ مِنْ أَيَّامِ الْعَشْرِ مِنْ رَمَضَانَ، وَاللَّيَالِي الْعَشْرُ الْأَوَاخِرُ مِنْ رَمَضَانَ أَفْضَلُ مِنْ لَيَالِي عَشْرِ ذِي الْحِجَّةِ. قَالَ ابْنُ الْقَيِّمُ: وَإِذَا تَأَمَّلَ الْفَاضِلُ اللَّبِيبُ هَذَا الْجَوَابَ وَجَدَهُ شَافِيًا كَافِيًا، فَإِنَّهُ لَيْسَ مِنْ أَيَّامٍ الْعَمَلُ فِيهَا أَحَبُّ إلَى اللَّهِ مِنْ أَيَّامِ عَشْرِ ذِي الْحِجَّةِ، وَفِيهَا: يَوْمُ عَرَفَةَ، وَيَوْمُ النَّحْرِ، وَيَوْمُ التَّرْوِيَةِ، وَأَمَّا لَيَالِي عَشْرِ رَمَضَانَ فَهِيَ لَيَالِي الْإِحْيَاءِ الَّتِي كَانَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يُحْيِيهَا كُلَّهَا، وَفِيهَا لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، فَمَنْ أَجَابَ بِغَيْرِ هَذَا التَّفْصِيلِ لَمْ يُمْكِنْهُ أَنْ يُدْلِيَ بِحُجَّةٍ صَحِيحَةٍ"  (مجموع فتاوى ابن تيمية)

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics