ത്വഹ്ത്വാവിയും മുസ്‌ലിം സ്ത്രീയും

പാശ്ചാത്യവല്‍കരണത്തിന്റെ വക്താക്കളുടെ പ്രധാന വിഷയങ്ങളിലൊന്നാണ് സ്ത്രീ വിമോചനം. അവര്‍ പറയുന്ന, സ്ത്രീക്ക് നേരെയുള്ള അനീതികളില്‍ നിന്നല്ല, ഇസ്‌ലാമിന്റെ ഉന്നതമായ ലജ്ജയെന്ന ഗുണത്തില്‍ നിന്ന് തന്നെയുള്ള വിമോചനത്തിനാണ് അവര്‍ മുറവിളി കൂട്ടിയത്. അതുകൊണ്ടു തന്നെ ത്വഹ്ത്വാവിയുടെ രചനകളില്‍ സ്ത്രീക് സവിശേഷമായ ഇടം ലഭിച്ചിട്ടുണ്ടെന്ന് കാണാം. ''സൗന്ദര്യപ്രകടനവും സ്ത്രീ പുരുഷന്‍മാര്‍ കൂടികലരുന്നതും കുഴപ്പങ്ങള്‍ക്ക് പ്രേരകമാവില്ല'' എന്ന് പറയുന്നതിനാണ് അദ്ദേഹം ഫ്രാന്‍സില്‍ നിന്ന് മടങ്ങി വന്നത്. ഫ്രഞ്ചുകാരുടെ മാതൃക പിന്‍പറ്റി നാടകശാലകളും ഡാന്‍സ് ക്ലബ്ബുകളും നിര്‍മിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ 'തല്‍ഗീസുല്‍ ഇബ്‌രീസ് ഫി തല്‍ഗീസില്‍ പാരീസ്', 'അല്‍മുര്‍ശിദുല്‍ അമീന്‍' എന്നീ രണ്ട് കൃതികള്‍ അക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ത്വഹ്ത്വാവിയുടെ ചിന്തയെ സ്വാധീനിച്ച ഘടകങ്ങള്‍
ഉസ്താദ് സാലിം മുബാറക് അദ്ദേഹത്തിന്റെ 'അല്ലുഗത്തുല്‍ അറബിയ്യ; അത്തഹിദ്ദിയാത്തു വല്‍മുവാജഹഃ' (അറബി ഭാഷ; വെല്ലുവിളികളും അവയെ നേരിടലും) എന്ന പുസ്തകത്തില്‍ രിഫാഅ ത്വഹ്ത്വാവിയെ കുറിച്ച് പറയുന്നു: 'അദ്ദേഹം ബുദ്ധിമാനായിരുന്നു എന്നത് ശരിയാണ്. സഹപാഠികള്‍ക്കിടയില്‍ കൂര്‍മബുദ്ധിയുടെ ഉടമയായിരുന്നു എന്നതും ശരിയാണ്. അദ്ദേഹം വിജ്ഞാന സ്‌നേഹിയായിരുന്നു എന്നതും ശരി. എന്നാല്‍ ഇരുപത്തിയഞ്ചാം വയസ്സില്‍ ദുരിതങ്ങളുടെയും പ്രയാസങ്ങളുടെയും ലോകത്തു നിന്നും തോട്ടങ്ങളും മൈതാനങ്ങളും ആനന്ദകരമായ കാര്യങ്ങളാലും നിറഞ്ഞ പാരീസിന്റെ നടുത്തളത്തിലെത്തിയ അദ്ദേഹം വഞ്ചിതനായി. ഏറ്റവും അപകടകാരിയായ ഓറിയന്റലിസ്റ്റിനാണ് അദ്ദേഹത്തെ കൈമാറിയത്. ഫ്രഞ്ച് പ്രഭു സില്‍വര്‍സ്‌ട്രെ ഡി സാസിയായിരുന്നു അത്. അലങ്കാരങ്ങളാലും സ്ത്രീ സൗന്ദര്യ പ്രദര്‍ശനങ്ങളാലും ശോഭിക്കുന്ന ഏറ്റവും ആകര്‍ഷണീയമായ സദസ്സുകള്‍ അദ്ദേഹം ത്വഹ്ത്വാവിക്ക് കാണിച്ചു കൊടുത്തു. ദുരിതങ്ങളുടെ മണ്ണില്‍ നിന്നും അദ്ദേഹം ത്വഹ്ത്വാവിയെ ഊരിയെടുത്തു. അങ്ങനെ ആറ് വര്‍ഷം പാരീസില്‍ അദ്ദേഹം ചെലവഴിച്ചു. അതിനിടയില്‍ ഫ്രഞ്ച് ഭാഷ, ചരിത്രം, ഭൂമിശാസ്ത്രം, തത്വശാസ്ത്രം, ഫ്രഞ്ച് സാഹിത്യം തുടങ്ങിയവ പഠിക്കുകയും വോള്‍ട്ടയര്‍, ജോണ്‍ ജാക് റൂസോ, മോണ്ടെസ്‌ക്യൂ തുടങ്ങിയ പ്രമുഖരുടെ കൃതികള്‍ വായിക്കുകയും സൈനിക കലയും കായിക വിനോദങ്ങളും പരിശീലിക്കുകയും ചെയ്തു.

ആളുകളുടെ മസ്തിഷ്‌കം റാഞ്ചിയെടുത്തിട്ടല്ലാതെ എങ്ങനെ ആറ് വര്‍ഷം കൊണ്ട് ഇത്രയും വിജ്ഞാനങ്ങള്‍ അതിലേക്ക് നിറക്കാന്‍ സാധിക്കും. അദ്ദേഹത്തിന് അവിടെ വെച്ച് പരിശീലനം നല്‍കപ്പെട്ട രീതിയിലല്ലാതെ ഒരു വരിയും അദ്ദേഹം രചിച്ചിട്ടില്ല. എത്രത്തോളമെന്നാല്‍ അദ്ദേഹം സ്ഥാപിച്ച ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പോലും അത്തരത്തിലായിരുന്നു. ആ ഇന്‍സ്റ്റിറ്റിയൂട്ട് ഇസ്‌ലാമിക സംസ്‌കാരത്തില്‍ ഒരു വിടവുണ്ടാക്കുയാണ് ചെയ്തത്. അല്‍അസ്ഹറിനെ ഒരു ഭാഗത്തും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനെ മറുഭാഗത്തുമായി അത് പകുത്ത് വേര്‍പെടുത്തി. സ്വാഭാവികമായും ഉദ്യോഗങ്ങള്‍ ഓറിയന്റലിസ്റ്റുകള്‍ പഠിപ്പിക്കുന്ന രണ്ടാമത്തെ വിഭാഗത്തിന് ലഭിച്ചു.

വിയോഗം
ജീവിതത്തിന്റെ അവസാന കാലത്ത് ത്വഹ്ത്വാവി പൂര്‍ണമായും രംഗം വിട്ടിരുന്നു. യൂറോപ്യന്‍ ചിന്തകളുടെയും ആശയങ്ങളുടെയും വിവര്‍ത്തനത്തിന് നീണ്ട അമ്പത് വര്‍ഷത്തോളം നേതൃത്വം നല്‍കിയ അദ്ദേഹം ആ സ്ഥാനവും ഉപേക്ഷിച്ചു. തുടര്‍ന്ന് ഹി. 1289 റബീഉല്‍ ആഖിര്‍ ഒന്നിന് (AD 1873) മരിക്കും വരെ 'അല്‍വഖാഇഉല്‍ മിസ്‌രിയ' പത്രത്തിന്റെ പ്രസിദ്ധീകരണത്തിന് നേതൃത്വം നല്‍കുകയും ലേഖനങ്ങളും പുസ്തകങ്ങളും രചിക്കുകയും ചെയ്തു. ഇസ്‌ലാമിക നാഗരികതയുടെ അടയാളങ്ങള്‍ മായ്ച്ചുകളയുകയും പാശ്ചാത്യനാഗരികതക്കനുസരിച്ച് അതിനെ മാറ്റുകയും ചെയ്യുന്ന പ്രവര്‍ത്തനത്തിന്റെ ഒന്നാം ഘട്ടം നിര്‍വഹിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

ത്വഹ്ത്വാവിയുടെ ശരീഅത്ത് വിരുദ്ധത

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics