ഡോ. ഹുസ്സാമുദ്ദീന്‍ അഫാന

May 27 - 2017

ഫലസ്തീന്‍ കര്‍മശാസ്ത്ര പണ്ഡിതനും മുഫ്തിയും എഴുത്തുകാരനുമാണ് ഡോ. ഹുസ്സാമുദ്ദീന്‍ അഫാന. 1955 ആഗസ്റ്റ് 5ന് അധിനിവിഷ്ട ഖുദ്‌സില്‍ ജനിച്ചു. 1978ല്‍ മദീന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ഇസ്‌ലാമിക ശരീഅത്തില്‍ ബിരുദം നേടി. തുടര്‍ന്ന് 1982ല്‍ ഉമ്മുല്‍ ഖുറ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിഖ്ഹിലും ഉസൂലുല്‍ ഫിഖ്ഹിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പിന്നീട് 1985ല്‍ ഉമ്മുല്‍ ഖുറ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിഖ്ഹില്‍ ഡോക്ടറേറ്റും നേടി. 2009 ഫെബ്രുവരി മുതല്‍ ഫലസ്തീന്‍ ഇസ്‌ലാമിക് ബാങ്കിന്റെ ശരീഅ സൂപര്‍വൈസറി ബോര്‍ഡ് ചെയര്‍മാനായി സേവനം ചെയ്യുന്നു.