ഹജ്ജ് നിര്‍വഹിക്കാന്‍ സകാത്ത് നല്‍കാമോ?

ദരിദ്രനായ ഒരാള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ എന്റെ സകാത്ത് നല്‍കാമോ?
മറുപടി: നിലവിലെ ലോക സാഹചര്യത്തില്‍ ഈ ഉദ്ദേശ്യത്തില്‍ സകാത്ത് നല്‍കുന്നത് ശരിയല്ല. സകാത്തിന്റെ അവകാശികള്‍ ആരെല്ലാമാണെന്നത് വളരെ നിര്‍ണിതമാണ്. പ്രഥമമായും പാവപ്പെട്ട ദരിദ്രരെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണത്. പ്രസ്തുത അവകാശികള്‍ ആരെല്ലാമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ''ഈ നിര്‍ബന്ധ ദാനങ്ങള്‍ വാസ്തവത്തില്‍ പാവങ്ങള്‍, അഗതികള്‍, സകാത്തു ജോലിക്കാര്‍, മനസ്സുകള്‍ ഇണക്കപ്പെടേണ്ടവര്‍ എന്നിവര്‍ക്കും, അടിമത്തമോചനത്തിനും കടക്കാരെ സഹായിക്കുന്നതിനും ദൈവികമാര്‍ഗത്തിനും സഞ്ചാരികളെ സേവിക്കുന്നതിനും മാത്രമുള്ളതാകുന്നു. ഇത് അല്ലാഹു നിര്‍ദേശിച്ച ഒരു കടമയാകുന്നു. അല്ലാഹു സകലതും അറിയുന്നവനും യുക്തിമാനുമല്ലോ.'' (അത്തൗബ: 60)

ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ള ഒരു മുസ്‌ലിമിന് മാത്രമാണ് ഹജ്ജ് നിര്‍ബന്ധമുള്ളത്. ലോകത്ത് കോടിക്കണക്കിനാളുകള്‍ പട്ടിണി കിടക്കുന്ന നിലവിലെ അവസ്ഥയില്‍ അവരെ അവഗണിച്ചു കൊണ്ട് ഹജ്ജിന് വേണ്ടി അത് നീക്കിവെക്കുന്നത് തീര്‍ത്തും അനുചിതമാണ്. ഇത്തരം ഒരു സാഹചര്യം ഇല്ലാതിരുന്നുവെങ്കില്‍ സകാത്ത് ഫണ്ടില്‍ മിച്ചം വരുന്നത് ഹജ്ജിന് പോകാനാഗ്രഹിക്കുന്നവരെ സഹായിക്കുന്നതിന് മാറ്റിവെക്കുന്നതിന് തടസ്സമില്ല.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics