ഈമാനും ലജ്ജയും ഉറ്റമിത്രങ്ങള്‍

നബി(സ) അരുള്‍ ചെയ്യുന്നു: 'ഈമാനും ലജ്ജയും ഉറ്റമിത്രങ്ങള്‍ (ഖുറനാഉ ജമീഅന്‍) ആണ്. അതില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ മറ്റേതും നഷ്ടപ്പെടും.' ഈ നബി വചനത്തിലടങ്ങിയ മുന്നറിയിപ്പിന്റെ ഗൗരവം അതീവ ഗുരതരമാണ്. ഒരാള്‍ക്ക് ലജ്ജ (ഹയാഅഅ) നഷ്ടപ്പെട്ടാല്‍ അതിനര്‍ത്ഥം അയാള്‍ക്ക് ഈമാന്‍ നഷ്ടപ്പെട്ടു എന്നത്രെ.

എങ്കില്‍ വര്‍ത്തമാനകാലം മുന്നില്‍ വെച്ച് നാം ഒന്ന് ചിന്തിക്കുക. നമ്മില്‍ എത്ര പേര്‍ക്കായിരിക്കും ഈമാന്‍ ബാക്കിയുണ്ടാവുക? വീട്ടില്‍ ആദ്യമായി ടി.വി വാങ്ങിയത് ഓര്‍ക്കുക. അന്ന് വാര്‍ത്തകള്‍ക്കിടയില്‍ കടന്നു വന്ന പരസ്യത്തിലെ ചെറിയൊരു അശ്ലീല രംഗം പോലും നാം കണ്ടിരുന്നില്ല. ദൃഷ്ടികള്‍ നിയന്ത്രിച്ചിരുന്നു. ചാനല്‍ മാറ്റാന്‍ ധൃതിപ്പെട്ടിരുന്നു.

ഇന്നോ? വന്ന മാറ്റങ്ങള്‍ ആലോചിക്കാന്‍ പോലും വയ്യ. എല്ലാവരും 'നെറ്റില്‍ 'കുരുങ്ങിയ ഈച്ചകള്‍... വീട്ടില്‍, തൊഴിലിടങ്ങളില്‍, സാമൂഹിക സാംസ്‌കാരിക രാഷട്രീയ രംഗങ്ങളില്‍... എവിടെയും കൊടികുത്തി വാഴുന്നത് നിര്‍ലജ്ജതയും അശ്ലീലതയും. ലജ്ജ ഊരിപ്പോയത് സ്ത്രീപുരുഷ ബന്ധങ്ങളില്‍ നിന്നു മാത്രമല്ല, അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതങ്ങളും. നാം നില്‍ക്കുന്ന പ്രതലം അതീവ ഭീഷണമാണ്.

ഗൗരവപൂര്‍വ്വമായ ഒരു പുന:പരിശോധനക്ക് നാം തയ്യാറാവേണ്ടതുണ്ട്. നിര്‍ലജ്ജതയോടൊപ്പം നമ്മുടെ പരലോക വിജയത്തിന്റെ താക്കോലായ ഈമാന്‍ കൂടി നഷ്ടപ്പെടുമെന്ന വസ്തുത ഒരു ഞെട്ടലോടെ നാം തിരിച്ചറിയേണ്ടതുണ്ട്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus