ഉപ്പാപ്പാക്ക് ടച്ച് ഫോണും വാട്‌സ്ആപ്പും ഉണ്ട്

യുവസുഹൃത്ത് അഭിമാനത്തോടെ പറഞ്ഞതാണിത്. അവന്‍ ഇങ്ങനെ തുടര്‍ന്നു: 'അവരൊക്കെ തീര്‍ത്തും സുഖ സൗകര്യങ്ങള്‍ അനുഭവിക്കാതെ വളര്‍ന്നതല്ലേ? അതു കൊണ്ട് ഞാന്‍ വില കൂടിയ ഫോണ്‍ തന്നെ വാങ്ങി. വാട്‌സ്ആപ്പ് ക്രിയേറ്റ് ചെയ്തു കൊടുത്തു.'

നമ്മുടെ ഉപ്പൂപ്പമാരും ഉമ്മൂമമാരും വരെ ഇപ്പോള്‍ വ്യാപകമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നത് വസ്തുതയാണ്. മിക്കവാറും പേരമക്കളാണ് അത് ചെയ്തു കൊടുക്കുന്നതും. ഏറെ പ്രായം ചെന്നവരുടെ ഈ 'സൈബര്‍ പോരാട്ടം' സമുദായത്തിന് നേട്ടമോ, കോട്ടമോ?

അതുവഴി അവരില്‍ പലരും 'വഴി തെറ്റുന്നുണ്ട'ന്നാണ് ഒരധ്യാപക സുഹൃത്തിന്റെ വിലയിരുത്തല്‍. സ്ത്രീ-പുരുഷ ഭേദമന്യേ വൃദ്ധജനങ്ങള്‍ 'ഹണി ട്രാപ്പി'ല്‍ കുടുങ്ങുന്നുണ്ടത്രെ! കൂട്ടത്തില്‍, പെണ്ണിന്റെ ഫോട്ടോ വെച്ചപ്രൊഫൈല്‍ പിക് കൊണ്ട് ഉപ്പാപ്പാനെ 'സുയിപ്പാക്കുന്ന ' ചില കൊച്ചുമക്കളുടെ കഥയും അദ്ദേഹം ഓര്‍മ്മപ്പെടത്തി.

നമുക്കറിയാം. കുഴിയിലേക്ക് കാല് നീട്ടിയിരിക്കുന്ന പ്രായമാണ് വാര്‍ധക്യം. അല്ലാഹുവുമായി കൂടുതല്‍ അടുത്തു നില്‍ക്കേണ്ട പ്രായം. കൈകളില്‍ തസ്ബീഹ് മാലയും ചുണ്ടുകളില്‍ തൗഹീദീ വചനവും നിറഞ്ഞു തുളുമ്പേണ്ട പ്രായം. പള്ളികളെയും വീടകങ്ങളെയും ഭക്തി സാന്ദ്രമാക്കേണ്ടത് ഈ വയോജനങ്ങളാണ്. യുവാക്കളെ ദീനീ രംഗത്തേക്ക് ആകര്‍ഷിപ്പിക്കേണ്ടതും സജീവമാക്കേണ്ടതും കൂടി ഇവരുടെ കടമയാണ്.

അതിന് അവസരം നല്‍കാതെ വൃദ്ധജനങ്ങളെ നാം ഇപ്രകാരം ശിക്ഷിക്കുന്നത് അവര്‍ക്കും തലമുറകള്‍ക്കും വമ്പിച്ച പ്രത്യാഘാതങ്ങള്‍ വരുത്തിവെക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ദീനീ കാര്യങ്ങള്‍ കൂടുതലായി ചിന്തിക്കുകയുംചര്‍ച്ച ചെയ്യുകയും ചെയ്യേണ്ട സമയത്ത് വാട്‌സ്ആപ്പിലെ 'അത്ഭുതങ്ങള്‍' കണ്ട് അതിന്റെ പിറകില്‍ സഞ്ചരിക്കേണ്ടി വരുന്നത് ഖേദകരമാണ്. മരണ വേളയില്‍ ഇവര്‍ ചൊല്ലുന്നത് കലിമത്തു തൗഹീദ് തന്നെ ആകുമോ? അല്ല, വല്ല സിനിമാ പാട്ടും മുളേണ്ടിവരുമോ?
സമുദായം സഗൗരവം ചിന്തിക്കേണ്ടതാണ് വിഷയം.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics