പരിശോധനക്കുഴല്‍

അവള്‍ പരമോന്നത നീതിപീഠത്തിന് മുന്നില്‍ പ്രതീക്ഷയോടെ നിന്നു. ഹൃദയമിടിപ്പ് പരിശോധിക്കുന്ന കുഴല്‍ പിടിക്കുന്ന കൈക്ക് വിറയുണ്ടായിരുന്നില്ല!

പ്രതിക്കൂട്ടിലെ മരത്തൂണിനും മൈലാഞ്ചിയിടാന്‍ മറന്നു പോയ കൈവെള്ളക്കും ഇടയില്‍ ഞെരിഞ്ഞ് ഒരു ജീവിതം വിയര്‍ക്കുന്നത് പോലെ അവള്‍ക്കു തോന്നി...
ക്യാമറ കണ്ണുകള്‍ അവള്‍ തലമറച്ച തുണിക്കഷ്ണത്തിനടിയിലൂടെ തലമുടിക്കായി പാളി നോക്കിക്കൊണ്ടേയിരുന്നു...

ഞാന്‍ അടച്ചുപൂട്ടിയിരുന്നു. അവളെയെന്ന് സ്വയം പറഞ്ഞ് നെറ്റിത്തടത്തിലേക്കൊലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ ആരും കാണാതെ പിതാവ് കോടതി മുറിയിലിരുന്ന് തുടച്ചു കളഞ്ഞു...

കറുത്ത തുണി പുതച്ചവരുടെ വാദം കേട്ട് ഒടുക്കം മരച്ചുറ്റിക കൊണ്ട് മേശയിലടിച്ച് കോടതി പറഞ്ഞു:

'ഈ കേസിന്റെ വിധി ഇന്നലേക്ക് മാറ്റി വച്ചിരിക്കുന്നു.'

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics