പുതുവല്‍സരം ആശംസിക്കുന്നു...

കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവങ്ങളിലൂടെ ജീവിതം പകച്ചു നിര്‍ത്തി ഓതി പഠിപ്പിച്ചത് ചില്ലറയല്ല.. ഹൃദയത്തിന്റെ ആഴമുള്ള കണ്ണുകള്‍ തോണ്ടി വെളിയിലിട്ടതും കൂടുതല്‍ വെട്ടം കണ്ടതും ഈ കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളാണെന്നതില്‍ കവിഞ്ഞ ഒരു ഒഴിവുമില്ല ബോധിപ്പിക്കാന്‍.

ജീവിതത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും ആനന്ദകരമായ നിമിഷങ്ങളും, മനസ്സിന്റെ കുഴമറിച്ചിലുകളും മാറി മാറി വന്നപ്പോള്‍ ഉപദേശം കിട്ടിയതിങ്ങനെ..

നമ്മെ തേടിവരുന്ന എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും അനുഭവത്തിന്റെ വഴികളില്‍ കൂടിയല്ല മനസ്സില്‍ തളം കെട്ടുന്നത്. മനസ്സ് ആ അനുഭവങ്ങള്‍ക്ക് നല്‍കുന്ന വിശദാംശങ്ങളിലൂടെ മാത്രമാണ്.

സങ്കട സന്തോഷ ജീവിതത്തിന്റെ നിലനില്‍പ്പും വേരും അനുഭവങ്ങളോടുള്ള മനസ്സിന്റെ സമീപനവും സ്വീകര്യതയും മാത്രമാണ്. അല്ലാതെ എല്ലാ സംഭവങ്ങളും കഴിഞ്ഞ കാലങ്ങള്‍ മാത്രം.. തുടര്‍ച്ചകളില്ലാത്ത ജഡം. അതിനു ജീവന്‍ കൊടുക്കുന്നതും മരണം സംഭവിക്കേണ്ടതും മനസ്സുകളിലാണ്. ഇതിലൂടാണ് ജീവിത വിജയങ്ങളുടെയും പരാജയങ്ങളുടെയും ആരോഹണ അവരോഹണ ക്രമങ്ങളുടെ ഗ്രാഫിന്റെ പേജ് കിടക്കുന്നത്.

ജഡങ്ങളായ നല്ല അനുഭവങ്ങളെ മാത്രം കൂടെ കൂട്ടി ജഡമായ സമയത്തെ (എല്ലാ അനുഭവങ്ങളും ജഡങ്ങളാണ്; മനസ്സാണ് അതിന് പുനര്‍ജ്ജീവനും തുടര്‍ച്ചയും നല്‍കുന്നത്) അനുഭവമായോ സങ്കടമായോ വളര്‍ത്താതെ ഈ വര്‍ഷാവസാന നിമിഷങ്ങളില്‍ കുഴിച്ച് മൂടി മനസ്സിനെ, ജീവിതത്തെ ആനന്ദമാക്കീടൂ...

സന്തോഷങ്ങളുടെ, മാനസിക ഉല്ലാസങ്ങളുടെ, സമൃദ്ധിയുടെ പുതുവല്‍സരം ആശംസിക്കുന്നു...

എല്ലാവര്‍ക്കും നൂറു നൂറു സ്‌നേഹം...

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus