ട്രംപിന്റെ ഒരു വര്‍ഷത്തിനിടയിലെ ലോക ചരിത്രം

ലോകം എല്ലാ ദുരിതങ്ങളും സഹിച്ച വര്‍ഷമായിരുന്നു ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ 2016. ഏറെ പിരിമുറുക്കവും ആകാംക്ഷയും നിറഞ്ഞ പ്രസിഡന്‍ഷ്യല്‍ ക്യാംപയിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ജനത തെരഞ്ഞെടുത്തത് ഒരു തീവ്രവംശീയവാദിയായ,സാമ്രാജ്യത്വ തോഴനായ,സ്ത്രീവിരുദ്ധനായ,വെളുത്ത വംശീയവാദിയായ,സ്വേച്ഛാധിപതിയായ ഒരു ഭരണാധികാരിയെയാണ്. ഇത്തരത്തില്‍ ഒരാളെയാണ് അവര്‍ തങ്ങളുടെ രാജ്യത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചത്.

അമേരിക്കയുടെ ഭരണഘടനയെ സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനും സന്നദ്ധമാണെന്നു പറഞ്ഞ് 2017 ജനുവരി 20നാണ് ട്രംപ് അധികാരത്തിലേറിയത്. ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതിന് മുന്‍പ് അമേരിക്കന്‍ ജനതക്ക് മുന്നില്‍ കാര്യമായ അവസരമുണ്ടായിരുന്നില്ല. അവസാന പോരാട്ടത്തില്‍ അഴിമതി കോര്‍പറേറ്റ് ബാന്ധവമുള്ള ഹിലരി ക്ലിന്റണായിരുന്നു ഏക ഏതിരാളി.

അധികാരത്തിലേറിയ ഉടന്‍ തന്നെ ട്രംപ് ചെയ്തത് വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായിരുന്നു. ഇതോടെ ലോകമാധ്യമങ്ങളുടെ പരിഹാസ്യവും പ്രതേഷേധവും ട്രംപ് നേരിട്ടു. പിന്നാലെ മുസ്‌ലിംകള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു, ചില മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്കയിലേക്ക് വിസ നല്‍കുന്നത് നിര്‍ത്തി..

പിന്നീട് പരിസ്ഥിതി ഉടമ്പടികളില്‍ നിന്ന് അമേരിക്കയെ പിന്‍വലിച്ചു,ശേഷം മെക്‌സികന്‍ അതിര്‍ത്തിയില്‍ വലിയ മതില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. മെക്‌സികോയിലെ ജനങ്ങളോട് ട്രംപിന് വംശീയമായ വിവേചനമാണുള്ളത്.

അധികാരത്തിലേറി ആറു മാസം പിന്നിടുമ്പോഴേക്കും ലോക ജനതയുടെ എതിര്‍പ്പും വിദ്വേഷവും ശത്രുതയും വാരിക്കൂട്ടാന്‍ ട്രംപിനായിട്ടുണ്ട് എന്നു വേണം പറയാന്‍.
മുഴുവന്‍ ചരിത്ര പുരാതന നഗരങ്ങളും ട്രംപിന്റെ സയണിസ്റ്റ് ബിസിനസുകാര്‍ക്ക് വിട്ടു നല്‍കി. പിന്നീട് ഹെയ്തിക്കാരെല്ലാവരും എയ്ഡ്‌സ് രോഗികളാണെന്നുള്ള ആരോപണവും.

കാര്യമായൊന്നും ചെയ്യാനില്ലെങ്കില്‍ ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട ട്വീറ്റുകളും വീഡിയോകളും ട്വിറ്ററുകളില്‍ പോസ്റ്റ് ചെയ്യുക, നവ നാസി ഗുണ്ടകളെ പ്രതിരോധിക്കുക,സെമിറ്റിക് വിരുദ്ധ പ്രസ്താവനകള്‍ നടത്തുക എന്നിങ്ങനെ നീളുന്നു ട്രംപിന്റെ 'പ്രവര്‍ത്തനങ്ങള്‍'. ട്രംപിന്റെ ഇത്തരത്തിലുള്ള പൊട്ടിത്തെറികള്‍ ഇഷ്ടപ്പെടുന്ന അനുയായികളും അദ്ദേഹത്തിനുണ്ട്.

സ്ഥിരമായി വഞ്ചന നടത്തുക,തുടര്‍ച്ചയായി കളവ് പറയുക,ദുര്‍ബലരായ ആളുകളെയും ബലഹീനരെയും അധിക്ഷേപിക്കുക എന്നിവയെല്ലാം ട്രംപിന്റെ സ്വഭാവമാണ്. മുസ്‌ലിംകളെ കൊല്ലാന്‍ വേണ്ടിയും തമ്മിലടിപ്പിക്കാനും അറബ് ഭീകരര്‍ക്ക് ആയുധങ്ങള്‍ നല്‍കുക, ഫല്‌സ്തീനികളെ കൊല്ലാനും അവരുടെ ഭൂമി കൈയേറാനും ഇസ്രായേലിന് പിന്തുണയും സഹായവും നല്‍കുക, അവസാനമായി ഇസ്രായേലിന്റെ തലസ്ഥാനമായി ജറൂസലേമിനെ പ്രഖ്യാപിക്കുക. എന്നിങ്ങനെ നീളുന്നു ട്രംപിന്റെ ചെയ്തികള്‍.

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് അവിവേകമായ ട്രംപിന്റെ തീരുമാനം ലോക രാഷ്ട്രങ്ങളെ ഭയപ്പെടുത്തുന്നതാണ്. ലോകത്തെ ഏറ്റവും വലിയ സ്ത്രീ പീഡകനും സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുകയും ചെയ്ത ആളാണ് ഇന്ന് അമേരിക്കയുടെ പ്രസിഡന്റ് കസേരയിലിരിക്കുന്നത്. നിരവധി പീഡനകേസുകളില്‍ ആരോപണം നേരിടുന്ന ഭൂമിയിലെ ഏറ്റവും അപകടകാരിയായ മനുഷ്യന്‍ കൂടിയാണ് ട്രംപ്.

ജറൂസലം പ്രഖ്യാപനത്തോടെ യു.എന്നില്‍ നിന്നടക്കം ലോക രാഷ്ട്രങ്ങളില്‍ നിന്നും ലോക നേതാക്കളില്‍ നിന്നും ശക്തമായ എതിര്‍പ്പും വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വന്നിട്ടും യാതൊരു കൂസലുമില്ലാതെ രണ്ടാം വര്‍ഷത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ലോകത്തെ ക്രൂരനായ ഭരണാധികാരികളില്‍ ഒരാളായ ട്രംപ്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics