സോഷ്യല്‍ മീഡിയ എന്ന വിപ്ലവം

Jan 11 - 2018

സോഷ്യല്‍ മീഡിയ വിപ്ലവത്തിന്റെ കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. അതിനാല്‍ മുസ്‌ലിംകളെന്ന അര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ നാം വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. സോഷ്യല്‍ മീഡിയ മൂലം നിരവധി പ്രശ്‌നങ്ങളിലേക്കാണ് നാം ദിനേന തലയിടുന്നത്. നിസ്സാര പ്രശ്‌നങ്ങള്‍ മൂലം മുസ്‌ലിം സമൂഹം സോഷ്യല്‍ മീഡിയയിലുടെ പരസ്പരം പോരടിക്കുന്നതും പോര്‍വിളിക്കുന്നതും ഇന്ന് പതിവാണ്. ഇതെല്ലാം പഴയ അന്തലുസ് അഥവാ സ്‌പെയിന്‍ മുസ്‌ലിംകള്‍ക്ക് നഷ്ടപെട്ടതിന്റെ സൂചനകളിലേക്കാണ് കൊണ്ടെത്തിക്കുന്നത്.

നിസ്സാരമായ മതകാര്യങ്ങളുടെ പേരില്‍ പരസ്പരം തര്‍ക്കിച്ചും കലഹിച്ചും ഇസ്ലാമിനെ സംഘടനകള്‍ ഭിന്നിപ്പിച്ചതിന്റെ അനന്തര ഫലമായിരുന്നു സ്‌പെയിനില്‍ കാണാന്‍ കഴിഞ്ഞത്. ഇന്ന് നമ്മുടെ വിശ്വാസാദര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ യുദ്ധത്തിലാണ്. ഫേസ്ബുക്ക്,ട്വിറ്റര്‍,വാട്‌സാപ് തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങളിലൂടെ വ്യത്യസ്ത തരത്തിലാണ് വാഗ്വാദങ്ങള്‍ അരങ്ങേറുന്നത്.

വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള വലിയ ഒരു വിപ്ലവം തന്നെയാണ് സോഷ്യല്‍ മീഡിയ വിപ്ലവം എന്നു പറയാം. വ്യാവസായിക വിപ്ലവം വന്നതിനു ശേഷം മുമ്പ് അപ്രധാനമായിരുന്ന ശക്തികളെ ലോകശക്തികളാക്കി മാറ്റി. അത് ലോക ശക്തികളെ മറ്റു രാജ്യങ്ങളുടെ കോളനികളാക്കുന്നതിലേക്കുമെത്തിച്ചു. ഇതു തന്നെയാണ് ഇന്ന് സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തോടെയും സംഭവിച്ചിരിക്കുന്നത്.

ഒരു ദശാബ്ദം മുമ്പ്് വിവരങ്ങള്‍ അറിയുന്നതിനും കൈമാറുന്നതിനു ചില പരിമിത മാര്‍ഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം സംവിധാനങ്ങള്‍ ബിസിനസുകാരുടെയും സമ്പന്നരുടെയും കൈകളിലായിരുന്നു. ഇത്തരം പത്ര-മാധ്യമങ്ങള്‍ കൈകാര്യം ചെയ്തിരുന്ന മുതലാൡമാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചായിരുന്നു അവര്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതിനാല്‍ തന്നെ അവരുടെ സ്ഥാപിത താല്‍പര്യങ്ങളായിരുന്നു ഇതുവഴി കൂടുതലും പുറത്തുവന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ഇതിനെല്ലാം അന്ത്യം കുറിക്കുകയാണുണ്ടായത്.  

സോഷ്യല്‍ മീഡിയകള്‍ കൊണ്ട് ഇന്ന പലവിധ ഗുണങ്ങളും നേട്ടങ്ങളുമുണ്ട്.  ആനുകാലിക വിഷയങ്ങളില്‍ നമ്മുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്നടിച്ച് പറയാനും പ്രോത്സാഹിപ്പിക്കാനും യാജിക്കാനും വിയോജിക്കാനുമെല്ലാം സോഷ്യല്‍ മീഡിയ ഇന്ന് വളരെ ഉപകാരപ്രദമാണ്. വിവരങ്ങള്‍ എത്രയും പെട്ടെന്ന് അറിയാനും കൈമാറാനും ഇവ ഇന്ന് നിരവധിയാളുകളാണ് ഉപയോഗിക്കുന്നത്.

സ്വാഭാവികമായും എല്ലാത്തിനുമുണ്ടാകുന്ന ദോഷങ്ങള്‍ പോലെ സോഷ്യല്‍ മീഡിയക്കും നിരവധി ദൂഷ്യവശങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഇവയെ ഇരുതല മൂര്‍ച്ചയുള്ള വാളിനെ പോലെ കൈകാര്യം ചെയ്യേണ്ടതുണ്ട്. മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമായി വരെ അതു പരിണമിച്ചിട്ടുണ്ട്. മാത്രമല്ല, നിരവധി വര്‍ഗീയ കലാപങ്ങള്‍ക്കും സംഘട്ടനത്തിനും കൊലപാതകത്തിനുമെല്ലാം സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകള്‍ കാരണമായിട്ടുണ്ട്. പരസ്പര വിദ്വേശം പടര്‍ത്തുന്നതിനും ശത്രുത വെച്ചു പുലര്‍ത്തുന്നതിനും ഇത്തരം പോസ്റ്റുകള്‍ ഇടയാക്കിയിട്ടുണ്ട്. വ്യക്തികളെ മോശമായി ചിത്രീകരിക്കാനും തരംതാഴ്ത്തികാണിക്കാനുമെല്ലാം ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ മുസ്‌ലിംകളെന്ന നിലയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഇസ്ലാമിക മൂല്യങ്ങളനുസരിച്ച് കൈകാര്യം ചെയ്യാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.   

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics