ഡോ:സാകിര്‍ നായികും ആശാറാം ബാപ്പുവും

കയ്യിലുള്ള ആദര്‍ശത്തിന് കാമ്പും കരുത്തും ഉണ്ടെന്ന് ബോധ്യമുള്ള ഏതൊരാളും അക്കാര്യം ആര്‍ജ്ജവത്തോടെ തുറന്നു പറയുക സ്വാഭാവികമാണ്. അതിന്റെ പ്രചാരണത്തിന് അവര്‍ കഠിനശ്രമം നടത്തുകയും ചെയ്യും. സാകിര്‍ നായിക് എന്ന അന്താരാഷ്ട്ര പ്രശസ്തനായ ഇസ് ലാമിക പ്രഭാഷകന്‍ ഈ അര്‍ത്ഥത്തിലാണ് ഏറെ ശ്രദ്ധേയനാകുന്നത്. എന്നാല്‍ വെളിച്ചത്തെ ഭയപ്പെടുന്ന ഫാഷിസ്റ്റുകള്‍ക്ക് സാകിര്‍ നായിക്  കണ്ണിലെ കരടാണ്. അവര്‍ അദ്ദേഹത്തെ മറ്റൊരു 'അബ്ദുന്നാസിര്‍മഅദനി ' ആക്കാന്‍ ആഗ്രഹിക്കുന്നു.

ഈ വേട്ടയുടെ ഭാഗമായിട്ടാണ് സാകിര്‍ നായികിനെതിരെ ഒട്ടേറെ കള്ളക്കേസുകള്‍ ചുമത്തപ്പെട്ടത്.
സാകിര്‍ നായികിന്റെ കേസ് കൈകാര്യം ചെയ്യുന്ന െ്രെടബ്യൂണല്‍ ഇത് സംബന്ധമായി നടത്തിയ നിരീക്ഷണം വളരെ അര്‍ത്ഥവത്തായിരുന്നു.പ്രസ്തുത വാര്‍ത്ത കാണുക:

'കുറ്റപത്രത്തില്‍ വേണ്ടത്ര ആരോപണങ്ങളില്ലെന്നിരിക്കേ, സാകിര്‍ നായികിന്റെ സ്വത്ത് എന്തിനാണ് കണ്ടു കെട്ടുന്നത്?' എന്ന് െ്രെടബ്യൂണല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) ചോദിച്ചു.സാകിര്‍ നായിക് പ്രസംഗങ്ങളിലൂടെ യുവാക്കളെ പ്രകോപനത്തിനു പ്രേരിപ്പിച്ചുവെന്ന് ( 2015ലെ ധാക്ക ഭീകരാക്രമണം ) അഭിഭാഷകന്‍ പറഞ്ഞപ്പോള്‍, 'അതിനു തെളിവുണ്ടോ?' എന്നായി െ്രെടബ്യൂണല്‍. 'ഇ.ഡി.സ്വന്തം സൗകര്യത്തിന് പ്രസംഗത്തിന്റെ 99 ശതമാനവും അവഗണിക്കുകയും ഒരു ശതമാനം മാത്രം എടുക്കുകയുമാണ് ' എന്ന് െ്രെടബ്യൂണല്‍ ചൂണ്ടിക്കാട്ടി.

'കുറ്റപത്രത്തിന്റെ ഭാഗമായി ചേര്‍ത്ത അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടോ?, പല പ്രസംഗങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്. ആക്ഷേപകരമായ എന്തെങ്കിലുമുള്ളതായി എനിക്ക് ബോധ്യപ്പെട്ടിട്ടില്ല' എന്നു പറഞ്ഞു ജസ്റ്റിസ്മന്‍മോഹന്‍ സിംഗ് (മാധ്യമം: 10.1.18)

അതിനിടയില്‍ െ്രെടബ്യൂണല്‍ ഇത്രയുംകൂടി ചോദിച്ചു: 'പതിനായിരം കോടിയിലേറെ രൂപയുടെ സ്വത്തും ക്രിമിനല്‍ കേസുമുള്ള 10 ബാബമാരുടെ പേര് ഞാന്‍ പറയാം.ഇവരില്‍ ആര്‍ക്കെങ്കിലുമെതിരെ നടപടിയെടുക്കുമോ? സാകിര്‍നായികിനെതിരെ അതിവേഗം പ്രവര്‍ത്തിക്കുന്ന ഇ.ഡി എന്തുകൊണ്ട്പത്തു വര്‍ഷമായിട്ടും ആശാറാം ബാപ്പുവിന്റെ സ്വത്ത് പിടിച്ചെടുക്കാന്‍ നടപടിയെടുത്തില്ല ?'

ചുരുക്കത്തില്‍നിരവധി ബാലികമാരെ ബലാത്സംഗം ചെയ്ത  ഗുജറാത്തിലെ  'ആള്‍ദൈവ ' വുംഇരുട്ടിന്റെ പ്രതീകവുമായ ആശാറാം ബാപ്പുവിനെ വെറുതെവിട്ട് ലോകത്തിനു തന്നെ പ്രകാശകിരണങ്ങള്‍ പകര്‍ന്നു നല്‍കുന്ന വെളിച്ചത്തിന്റെ മഹാ വിളക്കുമാടമായ ഡോ:സാകിര്‍ നായികിനെ വേട്ടയാടുന്നവരുടെ ഉള്ളിലിരിപ്പ് ആര്‍ക്കും വ്യക്തം.

സുകുമാര്‍ അഴീക്കോടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഈ 'ശവമന:സ്‌കത'യാണ് ഇന്ന് രാഷ്ട്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus