'ജനങ്ങള്‍ ആഗ്രഹിക്കുന്ന പോലെ എന്നെ കാണാന്‍ അവര്‍ക്ക് അവകാശമുണ്ട്'

ഇന്ത്യയിലെ തലമുതിര്‍ന്ന ടെലിവിഷന്‍ അവതാരകന്‍,ആനുകാലിക വിഷയങ്ങളിലും അഭിമുഖങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകള്‍ നടത്തി പേരെടുത്ത മാധ്യമപ്രവര്‍ത്തകന്‍, മുര്‍ച്ചയുള്ള ചോദ്യങ്ങള്‍ നിരത്തി ഹോട് സീറ്റിലിരിക്കുന്നയാളെ കുഴക്കുന്നയാള്‍ എന്നിങ്ങനെ വിശേഷണമുള്ള കരണ്‍ ഥാപ്പറുമായി സുഷ്മിത ബോസ് നടത്തിയ അഭിമുഖത്തില്‍ നിന്ന്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ഈയടുത്ത് താങ്കള്‍ അഭിമുഖം നടത്തിയിരുന്നല്ലോ, നിലവിലെ രാഷട്രീയ സന്ദര്‍ഭവുമായി ബന്ധപ്പെടുത്തി അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കല്‍ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നോ?

ഒബാമയുമായുമായി അഭിമുഖം നടത്താന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. വളരെ ബുദ്ധിശാലിയും ഉത്സാഹമുള്ള വ്യക്തിത്വത്തവുാണ് അദ്ദേഹത്തിന്റേത്. മാത്രമല്ല, അദ്ദേഹം വളരെ അനൗപരാചികതയുള്ളവനും സാധാരണക്കാരനുമാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ കാര്യത്തില്‍ പ്രത്യേക കരുതലുകള്‍ ഞാന്‍ എടുത്തിരുന്നു. അതിനായി ഞാന്‍ അദ്ദേഹത്തെക്കുറിച്ച് പഠനം നടത്തി. പ്രത്യേകിച്ചും ഇന്ത്യ-യു.എസ് ബന്ധത്തെക്കുറിച്ച്. അതൊക്കെയായിരുന്നു എന്റെ ചോദ്യങ്ങളിലെ കാതല്‍. മറ്റുള്ള രാഷ്ട്രീയക്കാരെ പോലെയായിരുന്നില്ല അദ്ദേഹം.

പ്രേക്ഷകരുടെ സമീപനം?

കുഴഞ്ഞ ചോദ്യങ്ങള്‍ ചോദിക്കരുതെന്നാണ് ജനങ്ങള്‍ എപ്പോഴും ഇഷ്ടപ്പെടുന്നത്. ഒരിക്കല്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ പിന്നീട് എപ്പോഴും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവര്‍ ആവശ്യപ്പെടും. എന്നാല്‍ മിക്ക ആളുകളും ഞാന്‍ ഒരു ജോലി ചെയ്യുകയാണെന്ന് മനസ്സിലാക്കുന്നുണ്ട്. അവര്‍ എന്റെ നേരെ തിരിയാറുമില്ല.

താങ്കള്‍ക്ക് അഭിമുഖം നടത്താന്‍ ഏറ്റവും പ്രയാസം നേരിട്ടവര്‍ ആരായിരുന്നു?

തുറന്നു സംസാരിക്കാന്‍ തയാറല്ലാത്തവരായിരുന്നു എനിക്ക് ഏറ്റവും കൂടുതല്‍ പ്രയാസം നേരിട്ടത്. ചില ചോദ്യങ്ങള്‍ ഒഴിവാക്കണം എന്നതിനോട് എനിക്ക് താല്‍പര്യം ഇല്ല. അതെല്ലാം ഈ ഗെയിമിന്റെ ഭാഗമാണ്. വളരെ മടിയുള്ളവരോടും നാക്കുചാരുത ഇല്ലാത്തവരോടും സംസാരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.

താങ്കള്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ലേ, അതിനെ ഗൗരവത്തിലെടുക്കാറില്ലേ?

ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാറില്ല. ട്വിറ്റര്‍ ഉപയോഗം ഞാന്‍ നിരസിച്ചതാണ്. വിവേകമുള്ള ആളുകള്‍ അവരുടെ ചിന്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചുരുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വ്യാജ വാര്‍ത്തകളെയാണ് അവ പ്രോത്സാഹിപ്പിക്കുന്നതെന്ന് എനിക്കുറപ്പാണ്. മാത്രമല്ല, ആളുകള്‍ക്ക് വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കാനുള്ള അവസരം കൂടിയാണ് അവ നല്‍കുന്നത്.

താങ്കളെ അടിച്ചമര്‍ത്തുന്നയാള്‍, 'ആക്രമിക്കുന്നയാള്‍' എന്നൊക്കെ വിമര്‍ശനം നേരിടാറുണ്ടല്ലോ?

ജനങ്ങള്‍ക്ക് അവരിഷ്ടപ്പെടുന്ന പോലെ എന്നെ കാണാനുള്ള അവകാശമുണ്ട്. അവര്‍ എങ്ങനെയാണോ എന്നെ കാണാന്‍ ആഗ്രഹിക്കുന്നത് അതുപോലെ എന്നോടുള്ള നിലപാട് സ്വീകരിക്കാം. ഞാന്‍ ഉറച്ച നിലപാട് സ്വീകരിക്കുന്നയാളാണ്, എന്നാല്‍ മര്യാദനുമാണ്. എനിക്ക് വിദ്വേഷത്തോടെയുള്ള സന്ദേശങ്ങള്‍ വരാറില്ല. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് എന്നെ ട്രോളുന്നതും പരിഹസിക്കുന്നതും കുറവാണ്.

ഏതായിരുന്നു ഏറ്റവും അവിസ്മരണീയമായ ചര്‍ച്ച?

നിരവധി അവിസ്മരണീയ അനുഭവങ്ങള്‍ ഉണ്ട്. മുതിര്‍ന്ന ഇന്ത്യന്‍ രാഷ്ട്രീയപ്രവര്‍ത്തകന്‍ എല്‍.കെ അദ്വാനി,നിയമജ്ഞനും രാഷ്ട്രീയക്കാരനുമായ രാം ജെഥ്മലാനി,മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി,മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ്,ആങ്‌സാന്‍ സൂകി,പര്‍വേസ് മുശറഫ്,ബേനസീര്‍ ഭൂട്ടോ തുടങ്ങിയവരുമായുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ മനസ്സിലേക്കെത്തുന്നത്. 1999ല്‍ മാര്‍ഷല്‍ സാം മനീക്ഷയുമായി നടത്തിയ അഭിമുഖവും മനസ്സില്‍ നില്‍ക്കുന്നുണ്ട്.

ആദ്യകാലത്ത്  അച്ചടി മാധ്യമങ്ങളിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് ടി.വിയിലേക്ക് മാറാനുള്ള കാരണം?  

ആദ്യം ഞാന്‍ ജോലി ചെയ്തിരുന്നത് ലണ്ടനിലെ ടൈംസ് പത്രത്തിലായിരുന്നു. ലണ്ടനില്‍ ജോലിയെടുക്കാനുള്ള താല്‍പര്യത്തോടെയാണ് അവിടെയെത്തിയത്. പിന്നീട് അവിടെ തന്നെ ഒരു ടെലിവിഷന്‍ ചാനലില്‍ എനിക്ക് അവസരം ലഭിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ ടി.വി വളരെ അപൂര്‍വമായിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷമാണ് ടെലിവിഷനിലേക്ക് മാറുന്നത്.

 

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics