അല്ലാഹുവിനെ അടുത്ത കൂട്ടുകാരന്‍, 'ബെസ്റ്റ് ഫ്രന്റ് ' ആക്കുക

വിശുദ്ധ ഖുര്‍ആനിന്റെ അത്യുല്‍കൃഷ്ടമായ ഒരാശയമാണ് മേല്‍ തലക്കെട്ട്. അല്ലാഹു പറയുന്നു: 'നിശ്ചയമായും ധിക്കാരികള്‍ പരസ്പരം സുഹൃത്തുക്കളും മിത്രങ്ങളുമാകുന്നു. സൂക്ഷ്മതയോടെ ജീവിക്കുന്ന ജനങ്ങളുടെ കൂട്ടുകാരനും രക്ഷകനും അല്ലാഹുവും' (ഖുര്‍:45: 19 )

ഖുര്‍ആന്‍ പഠിക്കുന്ന ആരെയും അമ്പരപ്പിക്കുന്ന സൂക്തമാണിത്.ഇതിന്റെ പദഘടന ശ്രദ്ധിക്കുക. ആദ്യം പറഞ്ഞത് നിഷേധികളും അക്രമികളുമായ ജനങ്ങള്‍ (ളാലിം) പരസ്പരം സുഹൃത്തുക്കളും മിത്രങ്ങളും  (ഔലിയാ) ആണെന്നാണ്.തുടര്‍ന്നു് അതേ വരിയില്‍ തന്നെ വിശ്വാസികളും സൂക്ഷ്മ ശാലികളുമായ ജനങ്ങളുടെ സുഹൃത്തും രക്ഷകനും (വലിയ്യ് ) അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു!. അല്ലാഹു തന്റെ പ്രിയപ്പെട്ട ദാസന്മാര്‍ക്കിടയിലേക്ക് വന്നുനില്‍ക്കുന്നുവെന്നതാണ് ഈ സൂക്തത്തിന്റെ പ്രത്യേകത.

അഥവാ ആദ്യം നിഷേധികളായ മനുഷ്യര്‍ തമ്മിലുള്ള ബന്ധം പരാമര്‍ശിച്ച ശേഷം സ്വാഭാവികമായി അല്ലാഹു പറയേണ്ടിയിരുന്നത് 'സത്യവിശ്വാസികളും പരസ്പര സുഹൃത്തുക്കളാണ് ' എന്നായിരുന്നു.എന്നാല്‍ അതിനു പകരം വിശ്വാസികളെ പരാമര്‍ശിക്കുമ്പോള്‍ നമുക്കിടയിലേക്ക്  അല്ലാഹു കടന്നു വരികയും, 'മുത്തഖികളേ... ഞാനാണ് നിങ്ങളുടെ അടുത്ത സുഹൃത്തും രക്ഷകനും(വലിയ്യ് ) ' എന്ന് പറയുകയും ചെയ്യുന്നു.മാശാ അല്ലാഹ്...!!! സന്തോഷത്തിന് ഇതിലപ്പുറം മറ്റെന്തു വേണം...!

ഓരോ സത്യവിശ്വാസിയുടെയും / വിശ്വാസിനിയുടെയും ആകാശത്തിലെആത്മീയകാര്യങ്ങളുടെ സുഹൃത്ത് മാത്രമല്ല, ഭൂമിയിലെ  ഭൗതിക കാര്യങ്ങളുടെ  സുഹൃത്തും അല്ലാഹു തന്നെയാവണം എന്നര്‍ത്ഥം. അവിടെയും നില്‍ക്കാതെ മുഴുവന്‍ വിഷയങ്ങളിലും നാം പരമമായ സുഹൃത്തും രക്ഷകനും ആക്കേണ്ടത് അല്ലാഹുവിനെ മാത്രമായിരിക്കണം എന്ന ആശയവും ഈ സൂക്തം ഉള്‍ക്കൊള്ളുന്നുണ്ട്. അപ്പോള്‍ മറ്റെല്ലാ സ്‌നേഹങ്ങളും അല്ലാഹുവിന്റെ അഭീ ഷ്ടത്തിനൊത്തേ ആകാവൂ എന്നും വരുന്നു.

വേദഗ്രന്ഥത്തിന്റെഈ വീക്ഷണത്തെ ബലപ്പെടുത്തുന്ന അനേകം ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും വേറെയും ഉണ്ട്. അവ മനസ്സിലാക്കി അല്ലാഹുവെ അനുസരിച്ച് ജീവിക്കാന്‍ തയ്യാറായാല്‍ തീര്‍ച്ചയായും നമുക്ക് അല്ലാഹു വിന്റെ 'ബെസ്റ്റ് ഫ്രന്റ് ' എന്ന പദവി പ്രാപിക്കാന്‍ കഴിയുക തന്നെ ചെയ്യും! തീര്‍ച്ച!.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus