'പാശ്ചാത്യന്‍ മാധ്യമങ്ങള്‍ കുപ്രചരണങ്ങളാണ് നടത്തുന്നത്'

അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ പശ്ചാത്യന്‍ മാധ്യമങ്ങള്‍ കുപ്രചരണങ്ങളാണ് നടത്തുന്നതെന്ന് മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി പറഞ്ഞു. പാകിസ്താന് സഹായം നല്‍കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം അല്‍പം വൈകിയെന്നും എങ്കിലും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കര്‍സായി ഐ.എ.എന്‍.എസിനു നല്‍കിയ അഭിമുഖത്തില്‍ നിന്ന്....


പാശ്ചാത്യന്‍ മാധ്യമങ്ങള്‍ അഫ്ഗാനിനെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് നല്‍കുന്നത്

നിങ്ങള്‍ക്ക് ശ്രദ്ധിച്ചാല്‍ മനസ്സിലാകും പശ്ചാത്യന്‍ മാധ്യമങ്ങള്‍ തുടക്കം മുതലേ അഫ്ഗാനിനെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പുറംലോകത്തിനു നല്‍കുന്നത്. മികച്ച ഒരു നാഗരികതയും സംസ്‌കാരവുമുള്ള രാജ്യമാണ് ഇത്. നിരവധി പ്രചോദനപരവും നല്ലതുമായി കാര്യങ്ങള്‍ അഫ്ഗാനിലുണ്ട്. നമ്മള്‍ക്ക് നമ്മുടേതായ ഒരു ജീവിത രീതിയും നാം വിലമതിക്കുന്ന ഒരു സംസ്‌കാരവുമുണ്ട്. എന്നാല്‍ പാശ്ചാത്യന്‍ മാധ്യമങ്ങള്‍ രാജ്യത്തിന്റെ നല്ല വശങ്ങള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്.

താലിബാന്റെ നിരവധി സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും അവിടെ നടക്കുന്നുണ്ടെന്നത് ശരി തന്നെ. ഇത്തരം സംഘട്ടനങ്ങള്‍ മൂലം അഴിമതിയും വിഭജനവും വലിയതോതില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ പ്രധാന കാരണം ഇവര്‍ക്കൊന്നും ഇവിടെ സ്വന്തമായ വാര്‍ത്ത ഉറവിടങ്ങള്‍ ഇല്ലാത്തതാണ്. ഇന്ത്യയും തങ്ങളുടെ വാര്‍ത്ത ഉറവിടം ഇവിടെ വിപുലമാക്കേണ്ടതുണ്ട്.

ഇന്ത്യക്കു നല്‍കാനുള്ള സന്ദേശം?

ഇന്ത്യ ഒരു വലിയ രാജ്യമാണ്. ലോകത്തിനിടയില്‍ തന്നെ വലിയ സംസ്‌കാരങ്ങളും വ്യത്യസ്ത ജീവിത രീതികളാലും അറിയപ്പെടുന്ന രാജ്യം. ഇതെല്ലാം മുന്നില്‍ വച്ച് സമാധാനവും പ്രതീക്ഷയും നിലനിര്‍ത്താനും രാജ്യത്തു നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയും പോരാടാന്‍ ഇന്ത്യന്‍ ജനത ഒന്നിച്ചു നില്‍ക്കണം.

അഫ്ഗാനില്‍ യു.എന്നിന്റെ സ്വാധീനം?

ഐക്യരാഷ്ട്ര സഭക്കും മറ്റു അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും വലിയ പങ്കാണ് അഫ്ഗാനിസ്ഥാനില്‍ വഹിക്കാനുള്ളത്. എന്നാല്‍, ഇത്തരം ഉദ്യമങ്ങള്‍ അഫ്ഗാന്‍ തന്നെ അട്ടിമറിക്കരുത്. അഫ്ഗാന്റെ സ്വന്തം പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന രൂപത്തിലാവരുത് അവയൊന്നും. അഫ്ഗാന്‍ ജനതക്കിടയില്‍ പടിഞ്ഞാറന്‍ സംസ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇവയെ ഉപയോഗപ്പെടുത്തരുത്. നിലവില്‍ ഇവിടെയുള്ള എന്‍.ജി.ഒകള്‍ ആശ്രയത്വം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ കഴിവുകളും അഭിലാഷങ്ങളും കൊണ്ടുവരാന്‍ പ്രാപ്തരാക്കുന്ന കാര്യങ്ങളാണ് ഇവരെല്ലാം ചെയ്യേണ്ടത്.


ഇന്ത്യ സ്വന്തമായി വാര്‍ത്തകള്‍ ശേഖരിക്കണം

അസോസിയേറ്റ് പ്രസ്,ന്യൂയോര്‍ക് ടൈംസ് മറ്റു പാശ്ചാത്യ മാധ്യമങ്ങളെ അവലംബിക്കാതെ തദ്ദേശീയമായി വാര്‍ത്തകള്‍ ശേഖരിക്കാന്‍ ഇന്ത്യക്കാവണം.
ഭൂരിപക്ഷം ആളുകളും അഫ്ഗാനെ തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം പ്രചാരണങ്ങളാണ് ഇതിനു പിന്നില്‍. ഒരു പ്രത്യേക പ്രചാരണമാണ് അഫ്ഗാനെതിരെ നടക്കുന്നത്.

മയക്കുമരുന്ന് വ്യാപാരം?

മയക്കുമരുന്ന് വ്യാപാരം ഇത്തരത്തില്‍ നിരന്തരം റിപ്പോര്‍ട്ടു ചെയ്യുന്ന ഒന്നാണ്. മയക്കുമരുന്ന് വ്യാപാരത്തിന്റെ അനന്തര ഫലങ്ങള്‍ തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 60 മുതല്‍ 150 ബില്യണ്‍ വരെ ഡോളറാണ് അഫ്ഗാനിലെ മയക്കുമരുന്ന് വ്യാപാരം എന്നാണ് മറ്റുള്ളവര്‍ പറയുന്നത്. പിന്നെ എങ്ങനെയാണ് അഫ്ഗാന്റെ കച്ചവട മേഖല വളരെ താഴ്ന്ന നിലയിലായത്. വലിയ സാമ്പത്തിക ലാഭം ഇങ്ങനെ നേടിയിരുന്നെങ്കില്‍ അമേരിക്കയെ പോലെ ലോകത്തെ സമ്പന്ന രാജ്യമാവുമായിരുന്നു അഫ്ഗാന്‍. അപ്പോള്‍ ഈ പറഞ്ഞ പണം എവിടെപ്പോയി. യു.എന്‍ പറയുന്നത് 150 ബില്യണ്‍ ഡോളറിന്റെ മയക്കുമരുന്ന് വ്യാപാരത്തില്‍ 4 ബില്യണ്‍ ഡോളര്‍ മാത്രമേ അഫ്ഗാനിലേക്ക് പോകുന്നുള്ളൂ എന്നാണ്. അപ്പോള്‍ ബാക്കി എവിടെ പോയി. അതില്‍ നിന്നു മനസ്സിലാക്കാം അതു അന്താരാഷ്ട്ര വിപണിയിലേക്കും പശ്ചാത്യ ബാങ്കുകളിലേക്കുമാണ് പോകുന്നത്.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics