വഴിയോടും ബാധ്യതയുണ്ട്

ഇസ്ലാം വഴിയെ കുറിച്ച് സംസാരിക്കുന്നുണ്ട്. വഴിസുരക്ഷയെ കുറിച്ചും, തെരുവിന്റെ അവകാശങ്ങളെ കുറിച്ചുമുള്ള പ്രവാചക പാഠങ്ങള്‍ നമുക് കാണാനാവും.
'വഴിയോട് അതിന്റെ ബാധ്യത നിറവേറ്റുക'.

വഴിയുടെ കടമകളില്‍ പെട്ടതാണ്; യാത്ര നിയമങ്ങള്‍ ശ്രദ്ധിക്കല്‍, വഴിയുടെ നിയമങ്ങള്‍ പാലിക്കല്‍,
റോഡിന്റെ സിഗ്‌നലുകള്‍ പരിഗണിക്കല്‍, മനസ്സ് തെന്നി പോകുന്ന വിധത്തിലുള്ള കാര്യങ്ങള്‍ ഉപേക്ഷിക്കല്‍, എന്നിങ്ങനെയുള്ള  കാരണങ്ങള്‍ ചിലപ്പോള്‍ മഹാ വിപത്തുകളും അപകടങ്ങളുമുണ്ടാക്കും.

മനുഷ്യ ജീവന് വിലകല്‍പ്പിച്ച ദര്‍ശനമാണ് ഇസ്ലാം. ആദരണീയമായ ജീവന്‍ തെരുവില്‍ പാഴായി പോകുന്നത് ഇസ്ലാം ഇഷ്ടപ്പെടുന്നില്ല.ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ എത്രയോ മനുഷ്യ ജീവനുകളാണ് ദിവസവും ഹനിക്കപ്പെടുന്നത്.

ഖുര്‍ആനിലെ ചില അടിസ്ഥാനകള്‍ ഈവിഷയത്തിലേക് വിരല്‍ ചൂണ്ടുന്നുണ്ട്. 'നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്'.(02:195)
വേഗത ഇന്ന് പലര്‍ക്കും ലഹരിയാണ്. അമിത വേഗത ധാരാളം അപകടങ്ങള്‍ക് വഴിവെക്കാറുണ്ട്
റസൂല്‍(സ) തന്റെ അനുയായികളില്‍ ഒരാളോട് പറഞ്ഞു. നിശ്ചയം നിന്നില്‍ രണ്ട് കാര്യങ്ങളുണ്ട്. അവ അല്ലാഹു ഇഷ്ട്ടപ്പെടുന്നു. ക്ഷമ മറ്റൊന്ന് ധൃതി ഉപേക്ഷിക്കലും.

വാഹനം ഓടിക്കുമ്പോള്‍ അമിത വേഗത കുറക്കുക. അത് നിയമ ലംഘനമാണ്. അടക്കവും സമാധാനവും ഇല്ലാതാക്കുന്നു.  മരണത്തിനു ഇടയാക്കുന്ന വേദനാജനകമായ വിപത്തുകളിലേക്ക് നയിക്കുന്നു.

അല്ലാഹു പറയുന്നു...  പരമകാരുണികന്റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും.(25:63)

വിനയും കാവലും നടത്തത്തില്‍ മാത്രമല്ല വാഹനമോടിക്കുമ്പോഴും അത്യാവശ്യമാണ്.
വിനയം നമ്മുടെ എല്ലാ കാര്യങ്ങളേയും സൗന്ദര്യമുള്ളതാക്കുമെന്ന പ്രവാചക പാഠം നാം ഓര്‍ക്കുക.

ഏറ്റവും പ്രധാനപ്പെട്ട ആരാധനയായ നമസ്‌ക്കാരത്തിലേക്ക് പോകുമ്പോള്‍ വരെ അടക്കവും സമാധാനവും ഉണ്ടാവണമെന്ന് നബി(സ) കല്‍പ്പിച്ചിരിക്കുന്നു. 'നമസ്‌ക്കാരം തുടങ്ങിയാല്‍  ധൃതി കൂട്ടി നിങ്ങള്‍ അതിലേക്ക് പോവരുത്. സമാധാനത്തോടെ അതിലേക്ക് നടന്ന് പോവണം'.
ഏത് കാര്യത്തിലും സാവകാശം അനിവാര്യമാണ്. ധൃതി അബദ്ധങ്ങള്‍ക്ക് കാരണമാകും. വേഗത പൈശാചികമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.

'സാവകാശം അല്ലാഹുവില്‍ നിന്നും ധൃതി പിശാചില്‍ നിന്നുമാണ്'. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.(04:29)

സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ആത്മാവിനെ ഹനിക്കരുതെന്ന ദൈവദര്‍ശനത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാവണം.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus