ഹൂറിയ ബൂദല്‍ജ ഫ്രാന്‍സില്‍ പോരാടുകയാണ്

ഫ്രാന്‍സിലെ ഇന്‍ഡിജീനിയസ് റിപ്പബ്ലിക് പാര്‍ട്ടിയുടെ വക്താവ് ഹൂറിയ ബൂദല്‍ജയുമായി മാധ്യമപ്രവര്‍ത്തക ഹസീന മിഷാഖ് നടത്തിയ അഭിമുഖത്തില്‍ നിന്നും

ഇന്‍ഡിജീനിയസ് റിപ്പബ്ലിക് പാര്‍ട്ടിയെക്കുറിച്ച് ?

ഫ്രാന്‍സിലെ അഭയാര്‍ത്ഥികളായ കുട്ടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ഇത്തരത്തിലുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ഇന്‍ഡിജീനിയസ്(സ്വദേശികള്‍) എന്ന പേരു സ്വീകരിച്ചത്. അള്‍ജീരിയന്‍ കുടിയേറ്റ ദമ്പതികളുടെ മകളാണ് ഞാനും. 1960ലാണ് ഞാന്‍ ഫ്രാന്‍സിലെത്തിയത്. ഫ്രാന്‍സിലെ മുഴുവന്‍ കുടിയേറ്റ ഗ്രാമങ്ങളിലും സംഘടന പിന്നീട് സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇവിടെ കോളനികളില്‍ കുടിയേറ്റക്കാര്‍ വിവേചനം നേരിട്ടിരുന്നു.

2016ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തെക്കുറിച്ച്?

2016ല്‍ പ്രസിദ്ധീകരിച്ച 'ജൂതന്മാരും വൈറ്റ്‌സും, വിപ്ലവ പ്രണയത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകം ഏറെ വിമര്‍ശന വിധേയമായിരുന്നു. ഹൂറിയ ബൂദല്‍ജ എന്ന പേര് ഫ്രാന്‍സിലെ ജനങ്ങള്‍ക്ക് എന്നും വിറളിപ്പിടിപ്പിച്ച വാക്കായിരുന്നു. ആദ്യത്തില്‍ എല്ലാവരും ഈ പുസ്തകം തിരസ്‌കരിച്ചു. പുസ്തകത്തെ നിന്ദിക്കുകയും പുസ്തകവും എഴുത്തുകാരിയും ജൂത മത വിരുദ്ധരാണെന്നും പ്രചരിപ്പിച്ചു. ഞാന്‍ സ്ത്രീ വിരുദ്ധയും ഹോമോഫോബിക് ആണെന്നും വരെ അവര്‍ പ്രചരിപ്പിച്ചു. പിന്നീട് എനിക്കും പുസ്തകത്തിനും അന്താരാഷ്ട്ര തലത്തില്‍ നിന്നും വലിയ പിന്തുണയും അംഗീകാരവും ലഭിക്കുകയായിരുന്നു.

ആരെല്ലാമാണ് താങ്കളെ പിന്തുണച്ചത്?

വിവാദ സമയത്ത് എനിക്ക് പിന്തുണയുമായി അന്താരാഷ്ട്ര എഴുത്തുകാരും ജൂത ബുദ്ധിജീവിക്കാരും സ്വവര്‍ഗ്ഗാനുരാഗികളായ ആക്റ്റിവിസ്റ്റുകളും തത്വചിന്തകരും എഴുത്തുകാരും രംഗത്തെത്തി. ഫ്രഞ്ചിനു പുറമെ പിന്നീട് എന്റെ പുസ്തകം ഇംഗ്ലീഷിലേക്കും സ്പാനിഷിലേക്കും ഇറ്റാലിയന്‍ ഭാഷകളിലേക്കുമെല്ലാം വിവര്‍ത്തനം ചെയ്തു.

വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നല്ലോ?

അതെ, എന്റെ 40ാം വയസ്സിലാണ് ലോകം ചുറ്റിക്കറങ്ങിയത്. അറ്റ്‌ലാന്റ,ഇറ്റലി,ഓസ്ലോ,ലണ്ടന്‍ എന്നിവിടങ്ങള്‍ സഞ്ചരിച്ചു. ഇതിനു ശേഷമാണ് കൂടുതല്‍ കരുത്ത് നേടിയതും ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ധൈര്യം ലഭിച്ചതും.

മറ്റു രാജ്യങ്ങളും ഫ്രാന്‍സും?

ദേശീയതക്ക് വിരുദ്ധമായ ഒന്നും ഫ്രാന്‍സില്‍ ഇല്ല എന്നതാണ് എനിക്ക് മനസ്സിലായത്. ഇവിടെ ഭൗതികമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും നിലവാരത്തിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതിനാല്‍ തന്നെ ഇവിടെ ഭയം വളരുകയാണ്. ഫ്രാന്‍സിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ അധ:പതിച്ചിരിക്കുകയാണ്. അങ്ങിനെയാണ് അവര്‍ കൂടുതലും സ്വന്തത്തിലേക്ക് ചുരുങ്ങിയത്. അവര്‍ മറ്റുള്ളവരെ തള്ളിക്കളയുകയും സ്വത്വത്തെക്കുറിച്ച് സംസാരിക്കുകയുമാണ് ചെയ്യുന്നത്.

 

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics