പ്രാര്‍ത്ഥനയിലൂടെ സന്തോഷം കൊണ്ടുവരാം

Mar 27 - 2018

'അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ)ല്‍ നിന്നും നിവേദനം നബി (സ) (അ) പറഞ്ഞു. നിങ്ങളിലാര്‍ക്കെങ്കിലും ദേഷ്യമോ ദു:ഖമോ സംഭവിക്കുകയാണെങ്കില്‍

اللَّهُمَّ إِنِّي عَبْدُكَ ، وَابْنُ عَبْدِكَ ، وَابْنُ أَمَتِكَ ، نَاصِيَتِي بِيَدِكَ ، مَاضٍ فِيَّ حُكْمُكَ ، عَدْلٌ فِيَّ قَضَاؤُكَ ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ ، سَمَّيْتَ بِهِ نَفْسَكَ ، أَوْ أَنْزَلْتَهُ فِي كِتَابِكَ ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ ، أَوْ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي ، وَنُورَ صَدْرِي ، وَجَلَاءَ حُزْنِي ، وَذَهَابَ هَمِّي

എന്ന പ്രാര്‍ത്ഥന ചൊല്ലുക. തീര്‍ച്ചയായും അല്ലാഹു അവന്റെ ദു:ഖങ്ങളും പ്രയാസങ്ങളും നീക്കിക്കൊടുക്കുകയും സന്തോഷം നല്‍കുകയും ചെയ്യും. അപ്പോള്‍ അനുയായികള്‍ ചോദിച്ചു: ഈ പ്രാര്‍ത്ഥന നമ്മള്‍ മന:പാഠമാക്കേണമോ? പ്രവാചകന്‍ പറഞ്ഞു: ആരെങ്കിലും ഈ പ്രാര്‍ത്ഥന കേട്ടുവോ ഇത് അവന്‍ ഓര്‍ത്തുവെക്കണം'.

പ്രാര്‍ത്ഥനയിലേര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:

1.ആദ്യമായി നാം മനസ്സിലാക്കേണ്ടത് വിധിതീര്‍പ്പിനുള്ള സമസ്താധികാരവും അല്ലാഹുവിന് മാത്രമാണ് എന്നുള്ളതാണ്.
2.ദൈവകല്‍പനയനുസരിച്ചാണ് അവന്റെ വിധി നടപ്പിലാകുക.
3.അല്ലാഹു എന്താണോ ഉദ്ദേശിക്കുന്നത് അതവന്‍ നടപ്പിലാക്കുന്നു.
4.അടിമകള്‍ക്ക് തനിക്കു ഗുണകരമോ ദോഷകരമോ ആയത് ചെയ്യാം.
5.തന്റെ ജനനമോ മരണമോ ഉയര്‍ത്തെഴുന്നേല്‍പ്പോ ഒന്നും അടിമകള്‍ക്ക് തീരുമാനിക്കാന്‍ കഴിയുന്ന ഒന്നല്ല.
6.അല്ലാഹു വിധി കല്‍പിച്ചതിനെ മാറ്റാന്‍ ആര്‍ക്കും സാധ്യമല്ല.
7.അവന്‍ പൂര്‍ണമായും തന്റെ സ്രഷ്ടാവിനെ അശ്രയിച്ചു ജീവിക്കുന്നവനാണ്.
8.തന്റെ അസ്ഥിത്വം നിലനിര്‍ത്താനും മാറ്റാനും കഴിവുള്ളവനാണ് അല്ലാഹു.
9.തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.

ആത്മാര്‍ത്ഥമായി നാം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും നമുക്ക് ഉത്തരം ലഭിക്കും. ആത്മാര്‍ത്ഥതയോടെ നമ്മെ അല്ലാഹുവിനോട് അടുപ്പിക്കുന്നതിനുള്ള നിരവധി ഓര്‍മപ്പെടുത്തലുകളില്‍ ഒന്നാണ് പ്രാര്‍ത്ഥന. വിനയത്തോടെയും നന്ദികേട് കാണിക്കാതെയും അവന് കീഴ്‌പ്പെട്ടും അവന്റെ മഹത്വം അംഗീകരിച്ചും നാം അവനോട് പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഇത് പഠിപ്പിച്ചു കൊടുക്കുക. അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കുകയില്ല, നിങ്ങളുടെ ബുദ്ധിമുട്ടുകളെ അവന്‍ നീക്കം ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്കുള്ള പ്രതിഫലം അവന്‍ നല്‍കുന്നതാണ്. അത് ഈ ലോകത്തും പരലോകത്തും. നിരാശരാകാതെ,പ്രതീക്ഷ കൈവിടാതെ നിരന്തരം പ്രാര്‍ത്ഥിക്കുക, തീര്‍ച്ചയായും അവന്‍ ഉത്തരം നല്‍കും.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics