'ചെക്‌പോയിന്റില്‍ എന്റെ പേര് അഹ്മദല്ല, നമ്പര്‍ 36'

ഇസ്രായേലിന്റെ അധിനിവേശ പ്രദേശമായ ഹെബ്രോണിലാണ് 19ഉകാരനായ അഹ്മദ് അസ്സയുടെ വീട്. സ്വന്തം നാട്ടില്‍ താമസിക്കാന്‍ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ചു ഇസ്രായേല്‍ സൈന്യത്തിന്റെ പീഡനത്തെക്കുറിച്ചും അഹ്മദ് അസ്സ പ്രതികരിക്കുന്നു.

thf

ഹെബ്രോണിലെ ജീവിതം?

ഇവിടെ ആരും ആരെയും വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ആരും ഇവിടെ വിട്ടുപോകുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമല്ല, അങ്ങിനെ ആരെങ്കിലും ചെയ്താല്‍ പട്ടാളക്കാര്‍ കടന്നു വരികയും കൂടുതല്‍ ആളുകളെ ഇവിടെ നിന്നും ഒഴിപ്പിക്കുകയും ചെയ്യും.

യൂത്ത് എഗെയിന്‍സ്റ്റ് സെറ്റില്‍മെന്റ് ഗ്രൂപ്പിനെക്കുറിച്ച് ?

ഞാന്‍ 12ാമത്തെ വയസ്സു മുതല്‍ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റത്തിനെതിരെ പ്രതികരിക്കുന്നുണ്ട്. ഇതിനായി പ്രവര്‍ത്തിക്കുന്ന യൂത്ത് എഗെയിന്‍സ്റ്റ് സെറ്റില്‍മെന്റ് ഗ്രൂപ്പിലെ അഗമാണ് ഞാന്‍. കുടിയേറ്റ കേന്ദ്രമായ തെല്‍ റുമൈദക്കു തൊട്ടു സമീപമാണ് ഞാന്‍ താമസിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള ഒരുപാട് ജൂത കുടിയേറ്റക്കാര്‍ കൈയേറി താമസിക്കുന്ന മേഖലയാണിത്. അവര്‍ യാതൊരു പ്രകോപനവുമില്ലാതെ നിത്യവും ഫലസ്ത്വീനികളെ പ്രകോപിപിക്കാറുണ്ട്..

ഇസ്രായേല്‍ സൈന്യത്തിന്റെ പെരുമാറ്റം

കുടിയേറ്റക്കാരില്‍ നിന്നും എന്നും ക്രൂരമായ പീഡനങ്ങളാണ് സഹിക്കേണ്ടി വരുന്നത്. അവര്‍ ചെറിയ കുട്ടികളെ വരെ ആക്രമിക്കുന്നു. ഇതിനായി ജറൂസലേമിന്റെ പുറത്തുനിന്നും ആളുകള്‍ എത്തുന്നുണ്ട്. തുടര്‍ന്ന് അവര്‍ ആക്രമിക്കുകയും കല്ലേറ് ആരംഭിക്കുകയും ചെയ്യും.

ചെക്‌പോയിന്റില്‍ എന്റെ പേര് അഹ്മദല്ല, നമ്പര്‍ 36

ചെക്‌പോയിന്റ് 22നടുത്താണ് എന്റെ വീട്. എവിടെ പോകണമെങ്കിലും ഞങ്ങള്‍ക്ക് ചെക്‌പോയിന്റ് മറികടക്കണം. സൂപ്പര്‍മാര്‍ക്കറ്റില്‍ പോകാനും സുഹൃത്തുക്കളെ കാണാനുമെല്ലാം. ചെക്‌പോയിന്റില്‍ മാനുഷിക പരിഗണന പോലും അവര്‍ നമുക്ക് നല്‍കാറില്ല. പലപ്പോഴും അപമാനത്തിനിരയാകാറുണ്ട്. പ്രാദേശിക ഫലസ്തീനികളെ പലപ്പോഴും സൈന്യം വിരട്ടാറുണ്ട്. ചെക്‌പോയിന്റില്‍ എന്റെ പേര് അഹ്മദല്ല, നമ്പര്‍ 36 ആണ്. ഞാന്‍ അവിടെ ഒരു മനുഷ്യനല്ല, ഒരു നമ്പറാണ്. ഇത്തരം അസൗകര്യങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയില്‍ തന്നെ കുടുംബം നോക്കുകയും നിത്യജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യാറുണ്ട്.

ഹീബ്രു ഭാഷയിലുള്ള ചോദ്യം ചെയ്യല്‍

ഒരിക്കല്‍ ഞാനും സുഹൃത്തുക്കളും വീട്ടിലേക്ക് നടന്നുപോകവെ പെട്ടെന്ന് ഒരു കൂട്ടം ഇസ്രായേല്‍ പൊലിസുകാര്‍ ഞങ്ങളെ തടഞ്ഞു. എന്നിട്ട് അവര്‍ നമ്മോട് കുറേ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഹീബ്രു ഭാഷയിലാണ് അവര്‍ ചോദിക്കുക. ഞങ്ങള്‍ക്ക് ഹീബ്രു ഭാഷ അറിയില്ല. അവരുടെ ചോദ്യങ്ങള്‍ മനസ്സിലാകാതെ ഞങ്ങള്‍ അതെയെന്നു മറുപടി പറഞ്ഞാല്‍ പിന്നെ വര്‍ഷങ്ങളോളം ഞങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരും.

അവലംബം: middleeastmonitor

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics