ഇസ്തിഖാമത്ത് മഹാസൗഭാഗ്യം

ജീവിതത്തില്‍ പലപ്പോഴും നാം   'ഇനി മുതല്‍ ഒരു തെറ്റും ചെയ്യുകയില്ലാ'യെന്ന് അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്യുന്നു. എന്നാല്‍ പലപ്പോഴും അത് അല്‍പായുസ്സായി തീരുകയും അറിഞ്ഞും അറിയാതെയും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു!

ഇത്തരം വ്യക്തികളെയാണ് ശരീഅത്തിന്റെ ഭാഷയില്‍ 'ഇസ്തിഖാമത്ത് ' ഇല്ലാത്തവര്‍ എന്നു പറയുന്നത്.

'ഉറച്ചു നില്‍ക്കല്‍' എന്നാണ്  ഇസ്തിഖാമത്തിന്റെ അര്‍ത്ഥം. ദേഹേഛകളുടെ  പ്രലോഭനങ്ങളിലും ശത്രുക്കളുടെ പ്രകോപനങ്ങളിലും ഒരിക്കലും വീണു പോവാതെ ദൃഢനിശ്ചയത്തോടെ ഈമാനിലും ഇസ്‌ലാമിലും അടിയുറച്ചു ജീവിക്കലാണ് ഇസ്തിഖാമത്ത്.

സത്യവിശ്വാസികള്‍ക്ക് കരഗതമാകാനിരിക്കുന്ന അത്യുന്നത പദവിയതത്ര  ഇസ്തിഖാമത്ത്.  കാരണം അത്തരക്കാരെ മലക്കുകളാണ് തെറ്റില്‍ വീഴാതെ ഉറപ്പിച്ചു നിര്‍ത്തുക. ഇത് വിശുദ്ധ ഖുര്‍ആനിന്റെ തന്നെ വാഗ്ദാനമാണ്:

'ഞങ്ങളുടെ റബ്ബ് അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും അതില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്യുന്നവരുടെ മേല്‍ മലക്കുകള്‍ ഇറങ്ങുന്നുണ്ട് '
(ഫുസ്സിലത്: 30 )

ഇത്തരം സ്ത്രീ പുരുഷന്മാര്‍ക്ക് പ്രതികൂലാവസ്ഥകളില്‍ മലക്കുകള്‍ 'മുബശ്ശിറാത്തും' 'ഇല്‍ഹാമും' നല്‍കി ധാര്‍മ്മിക ശക്തി പകരുമെന്ന് മുഫസ്സിറുകളും സ്വൂഫീ വര്യന്മാരും പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

പൂര്‍ണാര്‍ത്ഥത്തിലുള്ള ഇസ്തിഖാമത്ത് ലഭിക്കാനായിരിക്കട്ടെനമ്മുടെ പ്രാര്‍ത്ഥനയും പ്രയത്‌നവും.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus