ഒരു വിജ്ഞാനീയവും ആരുടെയും കുത്തകയല്ല

രാജസ്ഥാനിലെ ജയ്പൂരില്‍ ഭഗവത്ഗീത ഉപന്യാസ മത്സരത്തില്‍ 16ഉകാരനായ മുസ്‌ലിം ചെറുപ്പക്കാരന് ഒന്നാം സ്ഥാനം. സംസ്‌കൃത പദ്യപാരായണത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനവും മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ നേടി.ഉത്തര്‍പ്രദേശിലെ ആഗ്ര മുഈനുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഹിന്ദുമതത്തില്‍പ്പെട്ട 202 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ദയൂബന്ധിലെ മദ്‌റസകളില്‍ പഠിക്കുന്നത് ആയിരത്തോളം അമുസ്‌ലിം വിദ്യാര്‍ത്ഥികള്‍.

മതഗ്രന്ഥങ്ങള്‍ അതാത് മതാനുയായികള്‍ മാത്രമേ പഠിക്കാവൂ എന്ന സമൂഹത്തില്‍ നിലനില്‍ക്കുന്ന വിശ്വാസത്തെയാണ് ഭഗവത്ഗീത ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുസ്‌ലിം യുവാവ് തകര്‍ത്തുകളഞ്ഞത്. സംസ്‌കൃതം ഹിന്ദുക്കളുടെ ഭാഷയാണെന്നും മറ്റു മതസ്ഥര്‍ ആ ഭാഷ പഠിക്കാവതല്ലെന്നുമുള്ള ധാരണ പൊളിച്ചെഴുതുകയാണ് സംസ്‌കൃത പദ്യ പാരായണത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ തിരുത്തിയെഴുതിയത്.

അതുപോലെ വിശുദ്ധ ഖുര്‍ആനും ഹദീസും മറ്റും പഠിപ്പിക്കപ്പെടുന്ന മദ്‌റസകളില്‍ പഠിക്കുന്ന അമുസ്‌ലിം വിദ്യാര്‍ത്ഥികളും ഈ പാരമ്പര്യ വിശ്വാസത്തെയാണ് പ്രായോഗിക തലത്തില്‍ ചോദ്യം ചെയ്തിരിക്കുന്നത്.

ഭാഷ,ശാസ്ത്രം,മതം തുടങ്ങി ഒരു വിജ്ഞാനീയവും ആരുടെയും കുത്തകയല്ല. മതഗ്രന്ഥങ്ങള്‍ മതഭേദമന്യേ പരസ്പരം പഠിക്കുന്നത്. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മതസൗഹാര്‍ദം വളരാന്‍ ഉപയുക്തമാവുമെന്നതിനാല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics