ഇസ്‌ലാമിക ജീവിത രീതിയിലെ മാലിന്യ സംസ്‌കരണം

May 16 - 2018

സീറോ വേസ്റ്റ് മാനേജ്‌മെന്റ് അഥവാ മാലിന്യ നിര്‍മാര്‍ജനം സ്വന്തം വ്യക്തി ജീവിതത്തിലും വീടകങ്ങളിലും നടപ്പാക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ഒരു മുസ്‌ലിമെന്ന നിലയില്‍ നാം പഠിക്കുന്ന പുതിയ സമ്പ്രദായങ്ങള്‍ എല്ലാം അല്ലാഹുവിന്റെയും റസൂലിന്റെയും പ്രമാണങ്ങളുമായി തട്ടിച്ചുനോക്കേണ്ടതുണ്ട്. എന്നാല്‍ വൃത്തിയും ശുദ്ധിയുമെല്ലാം ഇസ്‌ലാമിന്റെ ഭാഗമാണെന്ന് നമുക്ക് നിരവധി ഹഥീദുകളില്‍ നിന്നും ഗ്രഹിക്കാവുന്നതാണ്. പൂര്‍ണ്ണമായ മാലിന്യ സംസ്‌കരണം സാധ്യമാക്കാന്‍ ഇതാ ഇവിടെ മൂന്നു വഴികള്‍

1. REFUSE (നിരസിക്കുക)

നമുക്ക് ആവശ്യമില്ലാത്ത സാധനങ്ങള്‍ എല്ലാം തന്നെ പാടെ ഒഴിവാക്കുക എന്നതു തന്നെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അഥവാ സാധനങ്ങള്‍ വാങ്ങിക്കൂട്ടുമ്പോള്‍ ആവശ്യമില്ലാത്തത് ഒഴിവാക്കുക. അതുപോലെ തന്നെ പ്ലാസ്റ്റിക് കവറുകളും ഒഴിവാക്കി. പകരം തുണിസഞ്ചിയോ മറ്റു ക്യാരി ബാഗുകളോ കൈയില്‍ കരുതുക. എത്രയധികം ലീഫ്‌ലെറ്റുകളും പേനകളും ബിസിനസ് കാര്‍ഡുകളുമാണ് നാം ദിനേന വാങ്ങിക്കൂട്ടുന്നതും അവസാനം വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നതും. ഇവയെല്ലാം വേണ്ടെന്ന് വെക്കുക.

2.REDUCE (ചുരുക്കുക)

നമ്മുടെ വാങ്ങിക്കൂട്ടലുകള്‍ ചുരുക്കുക എന്നതാണ് ഇവിടെ ഉദ്ദേശിച്ചത്. ഷോപ്പിങ്ങിനു പോയാല്‍ പരിധിയില്ലാതെ വാങ്ങിക്കൂട്ടുന്നവരാണ് മിക്കയാളുകളും.
ധൂര്‍ത്തിനെക്കുറിച്ചും ദുര്‍വ്യയത്തെക്കുറിച്ചും ധാരാളം ആയത്തുകള്‍ ഖുര്‍ആനില്‍ കാണാം.

'വനോ, ധനം ഒരുക്കൂട്ടുകയും അത് എണ്ണിക്കണക്കാക്കുകയും ചെയ്യുന്നവനാണ്.' (അല്‍ഹുമസ 2)

'ആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക. 3 തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.' (അല്‍ അഅ്‌റാഫ്-31)


3. RE USE (പുന:രുപയോഗം)

നമ്മള്‍ വാങ്ങുന്ന ഒരു സാധനം വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്നതാവുക. അഥവാ ഒരു സാധനത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ കേടുവന്നാല്‍ അത് മൊത്തത്തില്‍ മാറ്റാതെ ആ ഭാഗം മാത്രം മാറ്റാന്‍ ശ്രമിക്കുക. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയാത്തതും പിന്നീടും ഉപയോഗിക്കാന്‍ പറ്റുന്നതുമായ സാധനങ്ങള്‍ വാങ്ങുക. പ്രവാചകന്‍ തന്റെ ചെരുപ്പും വസ്ത്രങ്ങളും തുന്നിയും നന്നാക്കിയും ഉപയോഗിച്ചതായി ഹഥീസുകളില്‍ കാണാം. മുന്‍കാലത്തെ പല പ്രവാചകരും നടപ്പാക്കിയതാണ് ഇത്.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics