ഉച്ചകോടി : ലോകത്തിനു സുഖമുള്ള വാര്‍ത്തയാകുമോ?

' ആദ്യ കണ്ടുമുട്ടലില്‍ രണ്ടു പേരുടെയും മുഖത്ത് ചിരി ഉണ്ടായിരുന്നില്ല. പിന്നെ പതുക്കെ ചിരി മുഖത്തേക്ക് കടന്നു വന്നു' എന്നും ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചയുടെ സ്വഭാവവും മാധ്യമങ്ങള്‍ ആദ്യമേ കണക്കാക്കി വെച്ചിരിക്കുന്നു. അമേരിക്ക കൊറിയയുടെ പൂര്‍ണ അണ്വായുധ മുക്തതയാണ് ആവശ്യപ്പെടുക എന്നും പറഞ്ഞു കേള്‍ക്കുന്നു. അതിന് കൊറിയ എന്ത് മറുപടി നല്‍കും എന്നതിനെ അനുസരിച്ചാകും കാര്യങ്ങളുടെ മുന്നോട്ടു പോകല്‍.  അമേരിക്കക്കു നേരിട്ട് ഭീഷണിയാകുന്നു എന്നതാണ് കൊറിയന്‍ വിഷയം ഈ രീതിയിലേക്ക് മാറാന്‍ കാരണം. മധ്യേഷ്യയില്‍ തുടരെ തുടരെ ബോംബ് വര്‍ഷിച്ച പ്രതീതിയാകില്ല കൊറിയയുടെ കാര്യത്തില്‍ എന്ന് അമേരിക്കക്കു അറിയാം.  

മറ്റു രാജ്യങ്ങളെ ആക്രമിക്കാന്‍   ജനാധിപത്യ രീതികള്‍ ഒട്ടും വകവെക്കാതെ സംസ്‌കാരമാണ് അമേരിക്കയുടേത്. തിരിച്ചടി കിട്ടില്ല എന്നതാണ് ആ നിലപാടുകളുടെ പിന്നിലെ പ്രചോദനം. ഭീഷണിയുട സ്വരം വിലപ്പോകില്ല എന്നിടത്താണ് അനുനയത്തിന്റെ സ്വരവുമായി അമേരിക്ക മുന്നോട്ടു വന്നത്. അമേരിക്കയെക്കാള്‍ കൊറിയന്‍ മേഖലയിലുള്ളവരും ഈ ചര്‍ച്ചയുടെ കാര്യത്തില്‍ സജീവ ശ്രദ്ധ കാണിക്കുന്നു എന്നും വിദേശ മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഇരു കൊറിയകളുടെയും ജപ്പാന്റെയും ഒരു കോണ്‍ഫെഡറേഷന്‍ ലോക സാമ്പത്തിക സാങ്കേതിക രംഗത്തു തന്നെ ഒരു കുതിച്ചു ചാട്ടമാകും. പഴയ യുദ്ധത്തിന്റെ നിഴലുകള്‍ ഇരു കൊറിയകളുടെയും മേല്‍ പറന്നു നടക്കുന്നു എന്നതാണ് ഇതിനു തടസ്സം.

എന്തായാലും ഒന്നാം ഘട്ടം കഴിഞ്ഞു രണ്ടു പേരും ലഞ്ചിന് പോയി എന്നാണ് വാര്‍ത്ത. രണ്ടു പേനകള്‍ ഇരു മേശയിലുമായി ചരിത്രം കുറിക്കാന്‍ തുറന്നു വെച്ചിരിക്കുന്നു എന്നാണു അല്‍ ജസീറ പറയുന്നത്. ലോകത്തിനു സുഖമുള്ള ഒരു വാര്‍ത്ത ഞങ്ങള്‍ പറയും എന്നാണു ട്രംപ് പറഞ്ഞു വെച്ചത്.  നമുക്ക് കാത്തിരിക്കാം കാതോര്‍ക്കാം.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics