Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ പൊളിക്കല്‍ ഭീഷണിക്ക് മേല്‍ വെസ്റ്റ് ബാങ്കിലെ 44 സ്‌കൂളുകള്‍

വെസ്റ്റ്ബാങ്ക്: ഏത് നിമിഷവും ഇസ്രായേലിന്റെ പൊളിക്കല്‍ ഭീഷണി നേരിടുകയാണ് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ 44 സ്‌കൂളുകള്‍. ഭാഗികമായോ പൂര്‍ണമായോ ഇസ്രായേല്‍ പൊളിച്ചുനീക്കുന്ന 44 സ്‌കൂളുകളുടെ പട്ടികയാണ് അല്‍ മുജ്തമ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പതിവുപോലെ സ്‌കൂളുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ ലൈസന്‍സ് ഇല്ലെന്ന കാരണം പറഞ്ഞാണ് പൊളിച്ചുനീക്കുന്നത്. വെസ്റ്റ് ബാങ്കിലെ ഫലസ്തീന്റെ നിലനില്‍പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊളിച്ചുനീക്കല്‍ എന്നാണ് ഫലസ്തീനികള്‍ തറപ്പിച്ചുപറയുന്നത്.

ഇസ്രായേല്‍ അധിനിവേശത്തിന് കീഴിലുള്ള വെസ്റ്റ് ബാങ്കിലെ 61 ശതമാനവും ഉള്‍പ്പെടുന്ന ഏരിയ സിയില്‍ ആണ് ഈ പ്രദേശം. 1993ലെ ഓസ്ലോ കരാര്‍ പ്രകാരം ഈ മേഖല ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

Related Articles