Current Date

Search
Close this search box.
Search
Close this search box.

24 മണിക്കൂറിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടത് 46 ഇസ്രായേല്‍ സൈനികര്‍

ഗസ്സ സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയില്‍ 46 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍
ഏഴ് മുതല്‍ പരിക്കേറ്റവരുടെ എണ്ണം മൂവായിരം കടന്നതായി ഇസ്രായേല്‍ സ്ഥിതീകരിച്ചു. അതേസമയം, ഗസ്സയിലെ ഹയ്യ് സൈത്തൂനില്‍ വെച്ച് ഇസ്രായേല്‍ സൈന്യവും ഹമാസ് പോരാളികളും തമ്മില്‍ രൂക്ഷമായ പോരാട്ടം നടന്നു.

പോയിന്റ് ബ്ലാങ്കില്‍ വെച്ച് ഒരു സൈനികനെ വധിക്കുകയും ‘അല്‍യാസീന്‍ 105’ മിസൈല്‍ ഉപയോഗിച്ച് രണ്ട് മെര്‍ക്കാവ ടാങ്കുകളും തകര്‍ത്തതായും ഹമാസ് സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു. ഡ്രോണുകള്‍ തകര്‍ക്കുന്ന വീഡിയോ അല്‍ഖസ്സാം ബ്രിഗേഡ്‌സ് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, 46 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.

തൂഫാനുല്‍ അഖ്‌സ ആരംഭിച്ചത് മുതല്‍ ഇതുവരെ 575 സൈനികരെയാണ് ഇസ്രായേലിന് നഷ്ടമായത്. അതില്‍ 243 പേര്‍ കരയാക്രമണം തുടങ്ങിയത് മുതലാണ് കൊല്ലപ്പെട്ടത്.

 

Related Articles