ഡോ. അബ്ദുല്‍ഹഖ് അന്‍സാരി

Jun 07 - 2012
Quick Info

ജനനം : 1931 സെപ്തംബര്‍ 1
സംഘടന : ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി
മരണം : 2012 ഒക്ടോബര്‍ 3

Best Known for

ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍, ഗ്രന്ഥകാരന്‍, ചിന്തകന്‍. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മുന്‍ അമീര്‍.

1931 സെപ്തംബര്‍ 1-ന് ഉത്തര്‍പ്രദേശിലെ പാറ്റ്‌നയില്‍ ജനിച്ചു. അലീമുദ്ദീന്‍ അന്‍സാരിയാണ് പിതാവ്. മാതാവ് റദിയ്യ ഖാത്തൂന്‍. റാംപൂരിലെ ഥാനവി ദര്‍സ്ഗാഹ്, അലീഗഢ് സര്‍വകലാശാല, അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. സൗദി അറേബ്യയിലെ ഇമാം മുഹമ്മദുബ്‌നു സുഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ദീര്‍ഘകാലം പ്രൊഫസറായി ജോലി ചെയ്തു.

അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യും. പാര്‍സി, ഹിന്ദി, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളും വശമാണ്. അമേരിക്ക, പാകിസ്ഥാന്‍, ഇന്ത്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നിറങ്ങുന്ന അക്കാദമിക് ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. ഖൗമി യക് ജീഹതി ഓര്‍ ഇസ്‌ലാം (ഉര്‍ദു), മഖ്‌സൂദെ സിന്ദഗി കാ ഇസ്‌ലാമീ തസ്വുര്‍ (ഉര്‍ദു), സൂഫിസം ആന്റ് ശരീഅത്ത് (ഇംഗ്ലീഷ്) ഇന്റട്രൊഡക്ഷന്‍ ടുദി എക്‌സിജീസ് ഓഫ് ഖുര്‍ആന്‍(ഇംഗ്ലീഷ്) മആലിമുത്തസവ്വുഫില്‍ ഇസ്‌ലാമി ഫീ ഫിഖ്ഹി ഇബ്‌നി തൈമിയ്യ (അറബി) എന്നിവയാണ് പ്രസിദ്ധ കൃതികള്‍. ഇബ്‌നു തൈമിയ്യ എക്‌സ്പിരട് ഇസ്‌ലാം, കമ്യൂണിറ്റി ഇന്‍ ദ ക്രീസ് ഓഫ് അത്ത്വഹാവി, ഇബ്‌നു തൈമിയ്യയുടെ രിസാലതുല്‍ ഉബൂദിയ്യ എന്നിവ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളാണ്.

2003-07 കാലയളവില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അമീറായി സേവനമനുഷ്ഠിച്ചു.